ഒമാനില്‍ നാളെ മുതല്‍ പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കി

സാമൂഹിക അകലം ഉറപ്പാക്കിയും  ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചും സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം.

list of commercial and industrial activities allowed from wednesday onwards

മസ്‍കത്ത്: ഒമാനിൽ ജൂൺ 10 മുതലുള്ള മൂന്നാം ഘട്ടത്തിൽ സുപ്രീം കമ്മറ്റി പ്രവർത്തനാനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രാദേശിക നഗരസഭാ ജലവിഭവ മന്ത്രാലയം പുറത്തിറക്കി.  54 വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.  സാമൂഹിക അകലം ഉറപ്പാക്കിയും  ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചും സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം...

കഴിഞ്ഞ മെയ് മാസത്തിൽ  63 സ്ഥാപനങ്ങൾക്ക്  പ്രവർത്തനാനുമതി സുപ്രിം കമ്മറ്റി  നൽകിയിരുന്നു. ഇപ്പോള്‍ അനുമതി നല്‍കിയ സഥാപനങ്ങള്‍

  1. പൂക്കടകൾ
  2. പെർഫ്യൂം കടകൾ
  3. സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കടകള്‍
  4. വാച്ച്-അനുബന്ധ ഉത്പന്നങ്ങളുടെ വിൽപന ശാല
  5. സ്ത്രീകളുടെ വസ്ത്ര വിൽപന ശാല, ബ്യൂട്ടിക്ക്
  6. കാർ വാഷ്
  7. കീ ഡ്യൂപ്ലിക്കേഷൻ സ്ഥാപനങ്ങൾ
  8. ചെരുപ്പ് കടകൾ, ഷൂ നന്നാക്കുന്ന കടകൾ
  9. സ്വർണം, വെള്ളി വിൽപന  ശാലകൾ
  10. സ്വർണപ്പണിക്കാരുടെ സ്ഥാപനങ്ങൾ
  11. ഹെർബൽ മരുന്നുകൾ വിൽക്കുന്ന കടകൾ
  12. ട്രാൻസാക്ഷൻ ഓഫീസുകൾ .
  13. ട്രാൻസ്ലേഷൻ ഓഫീസുകൾ
  14. ഫോട്ടോഗ്രഫി കടകൾ (സ്റ്റുഡിയോകൾ )
  15. വാഹനങ്ങളുടെ ഗ്ലാസുകൾ വിൽപന നടത്തുകയും സ്ഥാപിച്ച് കൊടുക്കുകയും ചെയ്യുന്ന കടകൾ
  16. അലങ്കാര വസ്തുക്കൾ വിൽക്കുന്ന കടകൾ
  17. വീട്ടുപകരണങ്ങളും അടുക്കള ഉത്പന്നങ്ങളും വിൽക്കുന്ന കടകൾ
  18. ടൈലറിങ് ആക്സസറികൾ വിൽക്കുന്ന കട
  19. സ്ക്രാപ് കടകൾ
  20. ബൈക്കുകളും മോട്ടോർ സൈക്കിളുകളും വിൽപന നടത്തുന്ന കടകൾ
  21. ഡിജിറ്റൽ  പ്രിന്റിങ് സ്ഥാപനങ്ങൾ
  22. കാലിഗ്രാഫിക് ഷോപ്പ്
  23. പേപ്പർ പ്ലാസ്റ്റിക് വിൽപ്പന
  24. ഗ്ലാസ് മേക്കിങ്  
  25. ഫോട്ടോസ് ആന്റ് ഫോട്ടോ ഫ്രെയിം കടകൾ
  26. സെക്യൂരിറ്റി ഉത്പന്നങ്ങളുടെ വിൽപനയും  ഇൻസ്റ്റലേഷനും
  27. വെഹിക്കിൾ എക്‌സ്‌ഹോസ്റ്റ് റിപ്പയർ, വെഹിക്കിൾ കൂളന്റ് റിപ്പയർ
  28. യൂസ്ഡ് കാർ ഷോറൂമുകൾ
  29. കിച്ചൻ വെയർ വർക്ക്ഷോപ്പുകൾ
  30. കാർ പെയിന്റ് സ്റ്റോറുകൾ
  31. ഫർണിച്ചർ കടകൾ
  32. ബിൽ കളക്ഷൻ-പെയ്മെൻറ് ഓഫീസുകൾ
  33. ആക്സസറീസ് സ്റ്റോറുകൾ
  34. സ്പോർട്സ് ഉപകരണങ്ങളുടെ വിൽപന ശാല
  35. കോസ്മെറ്റിക്സ് മെറ്റീരിയൽ ഷോപ്പ്
  36. സ്ത്രീകളുടെ റെഡിമെയ്ഡ്  വസ്ത്ര വിൽപന ശാല
  37. റെഡിമെയ്ഡ് വസ്ത്ര വിൽപന ശാല
  38. ഒമാൻ മസർ-കുമ വിൽപന ശാല
  39. കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കട
  40. ആർട്ടിഫിഷ്യൽ ലോൺ (കൃത്രിമ പുല്ല് വിൽപന) ഷോപ്പ്.
  41. സുഗന്ധ ദ്രവ്യങ്ങളും ധൂപങ്ങളും വിൽക്കുന്ന കട
  42. കാർപെറ്റ് ക്ലീനിങ് ഷോപ്പ്
  43. വാൾപേപ്പർ സ്റ്റോറുകൾ
  44. കർട്ടൻ കടകൾ
  45. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകൾ
  46. മൺപാത്ര വിൽപന ശാല
  47. പുരാവസ്തുക്കളും സമ്മാനങ്ങളും വിൽപന നടത്തുന്ന കട  
  48. ബാഗുകളും ലെതർ ഉൽപന്നങ്ങളും വിൽക്കുന്ന കട
  49. പരവതാനി വിൽപന ശാല
  50. പേറ്റന്റ്-ട്രേഡ് മാർക്ക് രജിസ്ട്രേഷൻ ഓഫീസ്
  51. നിർമാണ വസ്തുക്കളും ഉപകരണങ്ങളും വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾ
  52. ടെലികോം കമ്പനികളുടെ ഹാളുകൾ
  53. ഓട്ടാ ആക്സസറികൾ 
  54. കുതിരയോട്ടവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വിൽക്കുന്ന കടകൾ.
Latest Videos
Follow Us:
Download App:
  • android
  • ios