കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനം

നിലവില്‍ രാത്രി ഒമ്പത് മണി മുതല്‍ വെളുപ്പിന് മൂന്ന് മണി വരെയാണ് ഭാഗിക കര്‍ഫ്യൂ.

kuwait to end partial curfew

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂപിന്‍വലിക്കാന്‍ തീരുമാനം. ഓഗസ്റ്റ് 30 മുതല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

നിലവില്‍ രാത്രി ഒമ്പത് മണി മുതല്‍ വെളുപ്പിന് മൂന്ന് മണി വരെയാണ് ഭാഗിക കര്‍ഫ്യൂ. കൊവിഡ് കേസുകള്‍ ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. കര്‍ഫ്യൂ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്ലും വിവാഹം പോലുള്ള ഒത്തുചേരലുകള്‍ക്ക് മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തുടരും. മറ്റ് ആഘോഷ പരിപാടികൾക്കും നിയന്ത്രണമുണ്ട്. ഓഡിറ്റോറിയങ്ങൾ, സിനിമാ തീയേറ്ററ്റുകൾ എന്നിവ തുടര്‍ന്നും അടഞ്ഞ് കിടക്കും. രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios