കുവൈത്തില്‍ കൊവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി ഉയർന്നു. അതേ സമയം പുതുതായി 752 പേർ കൂടി രോഗമുക്തി നേടി. 

kuwait reports 10 new deaths due to covid 19 coronavirus

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് പത്ത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. അതേ സമയം 208  ഇന്ത്യക്കാർ ഉൾപ്പെടെ 845 പുതുതായി കൊവിഡ് ബാധിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24,112 ആയി. 

കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി ഉയർന്നു. അതേ സമയം പുതുതായി 752 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ ആകെ എണ്ണം ഇതോടെ 8698 ആയി. നിലവിൽ  ചികിത്സയിലുള്ളവരിൽ  197 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios