കുവൈത്തില്‍ ഹോം ക്വാറന്റീന്‍ കാലയളവ് കുറയ്‍ക്കുന്ന കാര്യം പരിഗണനയില്‍

അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അടുത്തയാഴ്ച പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. 

kuwait consider to reduce home quarantine period by one week

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹോം ക്വാറന്റീന്‍ കാലയളവ് കുറയ്‍ക്കുന്ന കാര്യം ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുള്ള 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് ഏഴ് ദിവസമാക്കി കുറയ്‍ക്കാനാണ് ആലോചന. വിമാന വിലക്കേര്‍പ്പെടുത്തിയിരുന്ന 31 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ ദിവസം അഫ്‍ഗാനിസ്ഥാനെയും ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അടുത്തയാഴ്ച പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. വിലക്കുള്ള പട്ടികയില്‍  എപ്പോള്‍ വേണമെങ്കിലും പുതിയ  രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇപ്പോഴുള്ളവ ഒഴിവാക്കപ്പെടുകയോ ചെയ്യാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന ചില പ്രവാസികളില്‍ ചിലര്‍ അവസരം ലഭിച്ചിട്ടും തിരിച്ചെത്തുന്നത് വൈകിപ്പിക്കുന്നതിനാല്‍ അവരുടെ ശമ്പളം തടഞ്ഞുവെച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാരെ തിരിച്ചെത്തിക്കാന്‍  മന്ത്രാലയം എല്ലാ നടപടികളും സ്വീകരിച്ചെങ്കിലും മടങ്ങി വരാത്തവരെ ജോലിയില്‍ ഹാജാരാവാത്തതായി കണക്കാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios