കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
20 വർഷമായി സൗദിയിലുള്ള ഇദ്ദേഹത്തിന് നേരത്തെ റിയാദിലായിരുന്നു ജോലി. കഴിഞ്ഞ നാല് വർഷത്തോളമായി ബിഷയിൽ അൽശാഇർ ഗ്രൂപ്പ് ഹോട്ടൽ ജീവനക്കാരനായിരുന്നു.
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയുടെ ദക്ഷിണ മേഖലയിലെ ബിഷയിൽ വെച്ച് നിലമ്പൂർ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി സുലൈമാൻ (52) ആണ് മരിച്ചത്. ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.
20 വർഷമായി സൗദിയിലുള്ള ഇദ്ദേഹത്തിന് നേരത്തെ റിയാദിലായിരുന്നു ജോലി. കഴിഞ്ഞ നാല് വർഷത്തോളമായി ബിഷയിൽ അൽശാഇർ ഗ്രൂപ്പ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്ന അദ്ദേഹം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.
പിതാവ്: പരേതരായ തൊണ്ടിയിൽ അലവി, മാതാവ്: ചെമ്പാടി ഖദീജ, ഭാര്യ: ചേട്ടക്കുത്ത് സൈനബ, മക്കൾ: ഹിബ (21), ഹിഷാം (18), ഹനീം (15). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, സീതി, സീനത്ത്, റംലത്ത്, ആയിഷ, റസിയ. മരുമകൻ: നൗഷാദ് പാലേമാട്.