മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

ലോക്ക് ഡൗണ്‍ കാലത്ത് മലപ്പുറം ജില്ല കെഎംസിസിയുടെ ഹെല്‍പ് ഡസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ് ഒട്ടേറെ പ്രവാസികള്‍ക്ക് ഭക്ഷണക്കിറ്റുകളും മരുന്നുകളുമൊക്കെ എത്തിച്ച് കൊടുക്കുന്നതില്‍ സജീവമായിരുന്നു.

keralite expat social worker died in saudi arabia

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി കുറച്ച് ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

12 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കെഎംസിസി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി, ദല്ല യൂനിറ്റ് ഭാരവാഹി, മലപ്പുറം ജില്ലാ കെഎംസിസി ഹെല്‍പ്പ് ഡസ്‌ക് കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് മലപ്പുറം ജില്ല കെഎംസിസിയുടെ ഹെല്‍പ് ഡസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ് ഒട്ടേറെ പ്രവാസികള്‍ക്ക് ഭക്ഷണക്കിറ്റുകളും മരുന്നുകളുമൊക്കെ എത്തിച്ച് കൊടുക്കുന്നതില്‍ സജീവമായിരുന്നു.

ജില്ലാകമ്മിറ്റി നടത്തിയ സീതിഹാജി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച വളന്റിയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ഹജ്ജ് വളന്റിയര്‍ ടീമംഗവുമായിരുന്നു. ലത്വീഫിന്റെ ആകസ്മിക വിയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി അനുശോചനമറിയിച്ചു. ഭാര്യ: ഷഹനാസ്, മക്കള്‍: ഇര്‍ഷാദ്, റിന്‍ഷാദ്. പിതാവ്: അബ്ദുല്ലക്കുട്ടി പൂവഞ്ചേരി. മാതാവ്: ഹലീമ സഹോദരങ്ങള്‍: മുജീബ്, ബുഷ്‌റാബി, റിഫാഅത്ത്.


 

Latest Videos
Follow Us:
Download App:
  • android
  • ios