കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പനി പിടിപെട്ടതിനെ തുടർന്ന് ജൂൺ 15ന് ബത്ഹയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നുള്ള നിർദ്ദേശപ്രകാരം 19ന് അൽഈമാൻ ആശുപത്രിയിലെത്തുകയും അഡ്മിറ്റാവുകയുമായിരുന്നു.

keralite expat died due to covid 19

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം അഞ്ചൽ ഏരൂർ പത്തടി സ്വദേശി കൊടിവിള പുത്തൻവീട്ടിൽ ശരീഫ് (52) ആണ് ബുധനാഴ്ച രാവിലെ റിയാദ് മൻസൂരിയയിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ചത്.  

പനി പിടിപെട്ടതിനെ തുടർന്ന് ജൂൺ 15ന് ബത്ഹയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നുള്ള നിർദ്ദേശപ്രകാരം 19ന് അൽഈമാൻ ആശുപത്രിയിലെത്തുകയും അഡ്മിറ്റാവുകയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കുറച്ചുകാലം മുമ്പ് വിസ റദ്ദ് ചെയ്ത് നാട്ടിൽ പോയിരുന്നു. ശേഷം പുതിയ വിസയിൽ തിരിച്ചുവന്ന് റിയാദിൽ ലോൻഡ്രി നടത്തുകയായിരുന്നു.

അടുത്തിടെ ലോൻഡ്രി നിർത്തി ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ കാത്തിരിക്കുേമ്പാഴാണ് കൊവിഡ് പ്രതിസന്ധിയുണ്ടായത്. മൃതദേഹം അൽഈമാൻ ആശുപത്രി മോർച്ചറിയിലാണ്. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്വിമ ബീവി. ഭാര്യ: നജ്മുന്നിസ. നാല് ആണ്‍മക്കളും നാല് പെണ്‍മക്കളുമുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios