പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു
ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്പോൺസർ മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉറക്കത്തിനിടെ മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന തൃശൂർ ചെങ്ങമനാട് സ്വദേശി പുത്തൻപറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ പി.എം. നസീർ (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്പോൺസർ മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമെന്നാണ് സൂചന. കോവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. ഫലം അറിവായിട്ടില്ല. ഖബറടക്കം പിന്നീട് സൗദിയിൽ നടക്കും. നിലവിൽ ആലുവ ഏലൂക്കരയിൽ താമസിക്കുന്ന നസീർ മൂന്നര വർഷം മുമ്പാണ് അവസാനമായി റിയാദിലെത്തിയത്.
ചെങ്ങമനാട് മേഖലയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഏതാനും വർഷം മുമ്പാണ് ഏലൂക്കരയിലേക്ക് താമസം മാറ്റിയത്. ചെങ്ങമനാട് പാലപ്രശ്ശേരി സ്വദേശിനി സുലൈഖയാണ് ഭാര്യ. മക്കൾ: ജിൻഷാദ്, ജിസ്നി, ജിൻസ്. മരുമക്കൾ: സുനീർ, ജംഷിദ്, റമീസ.
സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം
ᐧ