ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളുണ്ടായിരുന്നു. ഭാര്യ നഴ്സായതിനാല്‍ കഴിഞ്ഞ മാസം 28ന് ടെസ്റ്റ് നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

keralite died in Bahrain due to covid 19

മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍ (46) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30 മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം. 

പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളുണ്ടായിരുന്നു. ഭാര്യ നഴ്സായതിനാല്‍ കഴിഞ്ഞ മാസം 28ന് ടെസ്റ്റ് നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പനിയും ശ്വാസ തടസ്സവും ഉണ്ടായത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ന്യൂമോണിയക്കുളള ചികിത്സ തുടങ്ങിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവും തൊട്ടടുത്ത ദിവസം നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവുമായിരുന്നു ഫലം.

തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടങ്ങിയപ്പോള്‍ മെച്ചപ്പെട്ടെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 20 വര്‍ഷമായി ബ്ഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. നെല്ലിക്കാല മാര്‍ത്തോമ്മ പളളിയിലെ വികാരിയായിരുന്ന വികാരി റവ.സി സി മാമനാണ് പിതാവ്. കുഴിക്കാല മേലേ തെക്കെ കാലായില്‍ ബെറ്റിയാണ് ഭാര്യ. മക്കളില്ല.

Latest Videos
Follow Us:
Download App:
  • android
  • ios