ഖത്തറില്‍ നിന്നും എല്ലാ ദിവസവും സര്‍വീസ്; ഉദ്ഘാടന പറക്കല്‍ നടത്തി എയര്‍ലൈന്‍
ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്നും ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ടിലേക്കാണ് എല്ലാ ദിവസവും സര്‍വീസുള്ളത്.
ദോഹ: ഖത്തറില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ജപ്പാന്‍ എയര്‍ലൈന്‍സ്. ജപ്പാന്‍ എയര്‍ലൈന്‍സ് ടോക്കിയോ-ദോഹ സെക്ടറിലെ ഉദ്ഘാടന സര്‍വീസ് നടത്തി.
ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്നും ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ടിലേക്കാണ് എല്ലാ ദിവസവും സര്‍വീസുള്ളത്. മാര്‍ച്ച് 31ന് ഉദ്ഘാടന പറക്കലിനായി ഹമദ് വിമാനത്താവളത്തിലെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. 203 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് സര്‍വീസ് നടത്തിയത്. ദോഹ വ്യോമ ഹബ്ബിലൂടെ ജപ്പാന്‍ എയര്‍ലൈന്‍സിനെ മിഡില്‍ ഈസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി എച്ച് ഐ എ ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുജാത സുരി പറഞ്ഞു.
Read Also - ഇന്ത്യക്കാരേ സുവര്‍ണാവസരം! 90 ദിവസം കാലാവധി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്, ഇ-വിസ പ്രഖ്യാപിച്ചു
എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് സര്‍വീസുമായി ബജറ്റ് എയര്‍ലൈൻ എത്തുന്നു; സര്‍വീസ് മേയ് 9 മുതൽ
അബുദാബി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്.
മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 3.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.40ന് കണ്ണൂരിലെത്തും.
ഈ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഇന്‍ഡിഗോയുടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയില്‍ ലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 56 ആകും. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ ഈ സര്‍വീസുകൾ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.