യുഎഇയില്‍ വീടിന് തീപ്പിടിച്ചു
വീടിന്റെ കിടപ്പുമുറിയിലും ഹാളിലും തീപടര്‍ന്നതോടെ പരിസരപ്രദേശങ്ങളില്‍ കറുത്ത പുക നിറഞ്ഞു.
അബുദാബി: യുഎഇയില്‍ വീടിന് തീപ്പിടിച്ചു. ഫുജൈറയിലെ വീട്ടില്‍ ശനിയാഴ്ചയാണ് തീപ്പിടുത്തമുണ്ടായത്. സംഭവസ്ഥലത്തെത്തിയ എമിറേറ്റ് സിവില്‍ ഡിഫന്‍സ് സംഘം വീടിനുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി.
വീടിന്റെ കിടപ്പുമുറിയിലും ഹാളിലും തീപടര്‍ന്നതോടെ പരിസരപ്രദേശങ്ങളില്‍ കറുത്ത പുക നിറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തീയണയ്ക്കുകയായിരുന്നു. ബദിയ ഏരിയയില്‍ തീപ്പിടുത്തമുണ്ടായതായി ഉച്ചയ്ക്ക് 12.20ഓടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, റെസ്ക്യൂ ടീം എന്നിവ ഉടന്‍ തന്നെ സ്ഥലത്തെത്തി.
വീട്ടില്‍ കുടുങ്ങിയയാളെ പരിക്കുകളില്ലാതെ പുറത്തെത്തിക്കാനായെന്നും ശേഷം പാരാമെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയതായും 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താനായി കേസ് ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറി.
തീപ്പിടുത്തം പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികളും ഫയര്‍ ഡിറ്റക്ടര്‍, അലാറം എന്നീ സംവിധാനങ്ങളും വീടിനുള്ളില്‍ ക്രമീകരിക്കണമെന്ന് സിവില്‍ ഡിഫന്‍ഡസ് അതോറിറ്റി ജനങ്ങളോട് നിര്‍ദ്ദേശിച്ചു. നിലവാരം കുറഞ്ഞ എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജറേറ്ററുകള്‍, ഹീറ്ററുകള്‍, ഫാനുകള്‍ എന്നിവയില്‍ നിന്ന് തീ പിടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു