Asianet News MalayalamAsianet News Malayalam

വ്യാജ വിദേശ കറൻസി തട്ടിപ്പ്; ഒമാനില്‍ നാലുപേര്‍ പിടിയില്‍

പൊലീസിന്റെ പിടിയിലായ പ്രതികളുടെ കൈവശം വൻതോതിൽ വ്യാജ വിദേശ കറൻസികൾ കണ്ടെത്തിയാതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

four people arrested in oman for  possessing counterfeit foreign currencies
Author
First Published Jul 26, 2024, 4:10 PM IST | Last Updated Jul 26, 2024, 4:10 PM IST

മസ്കറ്റ്: ഒമാനില്‍ വ്യാജ വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. പതിനായിരം ഒമാനി റിയാലിന്റെ കള്ളനോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വന്‍ വിദേശ വ്യാജ കറന്‍സി ശേഖരം കൈവശം വെക്കുകയും വ്യാജ കറൻസി ഇടപാടിൽ  ഉൾപ്പെടുകയും ചെയ്ത അറബ് പൗരത്വമുള്ള നാല് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പറത്തിറക്കിയിട്ടുള്ള പത്രക്കുറിപ്പിൽ പറയുന്നു.

Read Also - ഇതൊക്കെയാണ് ഭാഗ്യം! യാത്രക്കിടെ വാങ്ങിയ ടിക്കറ്റ്, നമ്പർ 4760; ലഭിച്ചത് ഒന്നാം സമ്മാനം, കോടികള്‍ നേടി യുവതി

പൊലീസിന്റെ പിടിയിലായ പ്രതികളുടെ കൈവശം വൻതോതിൽ വ്യാജ വിദേശ കറൻസികൾ കണ്ടെത്തിയാതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പതിനായിരം ഒമാനി റിയാലിന് ഈ കറൻസികൾ മാറ്റി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു സ്വദേശി പൗരനെ കബളിപ്പിച്ച  കേസിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി കഴിഞ്ഞതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios