സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 42 പേര്‍ മരിച്ചു

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതില്‍ 1635 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

forty two covid deaths reported in saudi arabia on monday

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 42 പേര്‍ മരിച്ചു. 1175 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 2745 രോഗികള്‍ സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 308654 കൊവിഡ് കേസുകളില്‍ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.7 ശതമാനമായി ഉയര്‍ന്നു.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതില്‍ 1635 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3691 ആയി ഉയര്‍ന്നു. റിയാദ് 3, ജിദ്ദ 9, മക്ക 1, ഹുഫൂഫ് 3, ത്വാഇഫ് 3, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 4, ഹാഇല്‍ 3, ഹഫര്‍ ആല്‍ബാത്വിന്‍ 2, നജ്‌റാന്‍ 1, തബൂക്ക് 1, മഹായില്‍ 1, ബീഷ 3, അബൂ അരീഷ് 2, അറാര്‍ 1, സാറാത് ഉബൈദ 1, അല്‍ബാഹ 1, അല്‍ഖുവയ്യ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്, 84. ഹാഇലില്‍ 60ഉം ജിദ്ദയില്‍ 58ഉം സബ്യയില്‍ 53ഉം മദീനയില്‍ 51ഉം അബൂ അരീഷില്‍ 48ഉം ബെയ്ഷില്‍ 37ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാജ്യത്ത് 58,535 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,733,485 ആയി.

യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ്; ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍


 

Latest Videos
Follow Us:
Download App:
  • android
  • ios