കൊവിഡ് പ്രതിസന്ധി: ഒമാനിൽ വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ഒമാനിൽ വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കൊവിഡ് പ്രതിസന്ധി പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. വരും മാസങ്ങളിൽ കൂടുതൽ വിദേശികൾക്കും തൊഴിൽ നഷ്ടപ്പെടുവാൻ സാധ്യതയെന്ന് വിലയിരുത്തൽ.
മസ്കത്ത്: ഒമാനിൽ വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കൊവിഡ് പ്രതിസന്ധിയാണ് പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. വരും മാസങ്ങളിൽ കൂടുതൽ വിദേശികൾക്കും തൊഴിൽ നഷ്ടപ്പെടുവാൻ സാധ്യതയെന്ന് വിലയിരുത്തൽ.
ഒമാന്റെ ഇപ്പോഴത്തെ ഇപ്പോഴത്തെ ജനസംഖ്യ 4536,938 ആണ്. 2017 ഇൽ 46. 7 ലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യ. ഇതിൽ 21 ലക്ഷവും വിദേശികളായിരുന്നു. 2018-ൽ വിദേശികളുടെ എണ്ണം 20 ലക്ഷമായി കുറഞ്ഞു. 2019 ഡിസംബറിൽ 1,974,598 വിദേശികൾ ആയിരുന്നു ഒമാനിൽ ഉണ്ടായിരുന്നത്.
ഇത് 2020 മാർച്ച് മാസം ആയത് തോടു കൂടി 1,941,369 ആയി കുറഞ്ഞുവെന്നും ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ കഴിഞ്ഞ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്.
ഈ മാസങ്ങളിൽ 82000 വിദേശികൾ ഒമാനിൽ നിന്നും മടങ്ങി പോയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈ അവസാനം വരെയുള്ള കണക്കുകൾ അനുസരിച്ച്, 6 ,38,059 ഇന്ത്യക്കാർ ഉൾപ്പടെ 18,11,619 വിദേശികളാണ് നിലവിൽ ഓമനിലുള്ളത്.
കൊവിഡ് പ്രതിസന്ധി യാണ് പ്രവാസികളുടെ മടങ്ങിപ്പോക്കിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മൂലം ധാരാളം നിർമാണ കമ്പനികളും വ്യപാര സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു. ഇത് തൊഴിൽ മേഖലയെ സാരമായി ബാധിക്കുകയും ചെയ്തു.