ബഹ്റൈനില്‍ ഒരു പ്രവാസി ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

പുതിയതായി 289 പേരിലാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരില്‍ 151 പേര്‍ പ്രവാസികളും 138 പേര്‍ സ്വദേശികളുമാണ്. ഇതുവരെ ബഹ്റൈനില്‍ 38,747 പേരിലാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 

Bahrain reports three more covid deaths taking total deaths into 140

മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60കാരനായ പ്രവാസിയും 60ഉം 65ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 140 ആയി. 

അതേസമയം പുതിയതായി 289 പേരിലാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരില്‍ 151 പേര്‍ പ്രവാസികളും 138 പേര്‍ സ്വദേശികളുമാണ്. ഇതുവരെ ബഹ്റൈനില്‍ 38,747 പേരിലാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 35,205 പേരും രോഗ മുക്തരായി. പുതിയതായി 379 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 3405 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 74 പേര്‍ ആശുപത്രികളിലാണ്. 51 പേര്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കുന്നു. ഇതുവരെ 7,80,081 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios