ഗള്‍ഫില്‍ കൊവിഡ്ബാധിതര്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 5566 പേര്‍ക്ക് കൂടി രോഗം

 30,307 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 248 പേര്‍ മരിച്ചു. 

5566 new covid cases reported in gulf during 24 hours

അബുദാബി: ഗള്‍ഫില്‍ 24മണിക്കൂറിനിടെ 5566 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 189,655ആയി. 889 പേര്‍ മരിച്ചു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  74,795 പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 399 പേര്‍ മരിച്ചു. 

ഖത്തര്‍  45,645 കൊവിഡ് ബാധിതരാണുള്ളത്. ഇതില്‍ 26 പേര്‍ മരിച്ചു. 30,307 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 248 പേര്‍ മരിച്ചു. കുവൈത്തില്‍  21,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 165 പേര്‍ മരിച്ചു. ബഹറൈനില്‍  9171 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 14. ഒമാന്‍ 7,770 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 37 പേര്‍ മരിച്ചു. അതേസമയം വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഇന്ന് എട്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

പൊതുമാപ്പ് ലഭിച്ച മലയാളികള്‍ക്കായി ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍; സര്‍വീസ് അടുത്ത ആഴ്ച മുതല്‍

ഭക്ഷണം പോലുമില്ലാതെ മരച്ചുവട്ടില്‍ താമസം; സന്ദര്‍ശക വിസയിലെത്തി യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായമെത്തി
 

Latest Videos
Follow Us:
Download App:
  • android
  • ios