കുവൈത്തിൽ 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക് കൂടി കൊവിഡ്
ശനിയാഴ്ച 1005 പേർ ഉൾപ്പെടെ ആകെ 19,282 പേർ രോഗമുക്തി നേടി. 10 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 254 ആയി.
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 31,131 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 1005 പേർ ഉൾപ്പെടെ ആകെ 19,282 പേർ രോഗമുക്തി നേടി. 10 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 254 ആയി. ബാക്കി 11,595 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം 16,000 കടന്നു. 930 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 239 പേർ സ്വദേശികളും 691 പേർ വിദേശികളുമാണ്. രാജ്യത്ത് നിലവിൽ 16,016 രോഗികളാണ് ഉള്ളത്. 3,451 പേർ രോഗമുക്തമായെന്നും ഒമാൻ ആരോഗ്യമന്ത്രാലയം വാർത്തകുറിപ്പിൽ അറിയിച്ചു. ഇതുവരെ 72 പേരാണ് ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
Read more: കൊവിഡ്: പ്രവാസലോകത്ത് ആശങ്ക; ഗള്‍ഫില്‍ ഇന്ന് എട്ട് മലയാളികള്‍ മരിച്ചു