സൗദി അറേബ്യയില്‍ ഇന്ന് 4526 പേര്‍ക്ക് കൊവിഡ് മുക്തി
മരണനിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. 1.2 ശതമാനമാണ് മരണനിരക്ക്. ഇന്ന് 34 പേര്‍ കൂടി മരിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 4526 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ആകെ രോഗമുക്തരുടെ എണ്ണം 272911 ആയി. അതേസമയം കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 1409 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 301323 ആയി.
രോഗം ബാധിച്ചവരില്‍ 24942 പേര്‍ മാത്രമേ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുള്ളൂ. ഇതില്‍ 1716 പേര്‍ക്ക് മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം മരണനിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. 1.2 ശതമാനമാണ് മരണനിരക്ക്. ഇന്ന് 34 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3470 ആയി. റിയാദ് 3, ജിദ്ദ 6, മക്ക 1, ദമ്മാം 2, ഹുഫൂഫ് 4, ത്വാഇഫ് 3, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 4, ഹഫര്‍ അല്‍ബാത്വിന്‍ 1, ജീസാന്‍ 3, ബെയ്ഷ് 1, അറാര്‍ 2, സബ്യ 1, സകാക 1 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹാഇലിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 81. റിയാദില്‍ 64ഉം ഹുഫൂഫില്‍ 62ഉം ജീസാനില്‍ 60ഉം മക്കയില്‍ 55ഉം മദീനയില്‍ 52ഉം ബുറൈദയില്‍ 51ഉം അബഹയില്‍ 49ഉം ജിദ്ദയില്‍ 49ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാജ്യത്ത് 60,712 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,378,417 ആയി.
കുവൈത്തില്‍ 643 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു