സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 39 മരണം കൂടി; പുതുതായി രോഗം സ്ഥിരീകരിച്ചത് 1227 പേര്‍ക്ക്
രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇനി അവശേഷിക്കുന്നത് 28181 പേര്‍ മാത്രമാണ്. ഇതില്‍ 1774 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച 39 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3408 ആയി. 1227 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 2466 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 298542 പേരില്‍ 266953 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89.4 ശതമാനമായി ഉയര്‍ന്നു.
രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇനി അവശേഷിക്കുന്നത് 28181 പേര്‍ മാത്രമാണ്. ഇതില്‍ 1774 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. അതേസമയം രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമായി തുടരുകയാണ്. റിയാദിന് ഞായറാഴ്ച ആശ്വാസ ദിനമാണ്. മരണമൊന്നും സംഭവിച്ചില്ല. ജിദ്ദ 7, മക്ക 9, ഹുഫൂഫ് 3, ത്വാഇഫ് 5, ഖമീസ് മുശൈത്ത് 1, ബുറൈദ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 1, ജീസാന്‍ 1, മഹായില്‍ 2, അബൂ അരീഷ് 2, അറാര്‍ 4, സബ്യ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. റിയാദില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജീസാനില്‍ 57ഉം ജിദ്ദയില്‍ 57ഉം മക്കയില്‍ 56ഉം ബെയ്ഷില്‍ 43ഉം മദീനയില്‍ 36ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 60,016 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,262,092 ആയി.
യുഎഇയില്‍ 210 പുതിയ കൊവിഡ് രോഗികള്‍; മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു