സൗദിയില്‍ കൊവിഡ് ബാധിച്ച് 38 മരണം കൂടി; രോഗികളുടെ എണ്ണത്തിലും വര്‍ധന
33752 രോഗബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 1892 പേര്‍ ഗുരുതരാവസ്ഥയിലാണ്.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 1567 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 38 മരണം റിപ്പോര്‍ട്ട് ചെയ്തു. 1859 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 87.1 ശതമാനമായി ഉയര്‍ന്നു. രോഗബാധിതരുടെ ആകെ എണ്ണം 285793ഉം രോഗമുക്തരുടെ എണ്ണം 248948ഉം ആയി. ആകെ മരണസംഖ്യ 3093 ആയി. 33752 രോഗബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 1892 പേര്‍ ഗുരുതരാവസ്ഥയിലാണ്.
റിയാദ് 3, ജിദ്ദ 8, മക്ക 8, ദമ്മാം 5, ഹുഫൂഫ് 4, മദീന 1, ത്വാഇഫ് 3, ഖമീസ് മുശൈത്ത് 1, അബഹ 1, ബുറൈദ 1, ഹാഇല്‍ 1, അല്‍റസ് 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെയുണ്ടായ 58,299 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,694,004 ആയി. സൗദിയുടെ കിഴക്കന്‍ മേഖലയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 281. മക്ക മേഖലയില്‍ 268ഉം അസീര്‍ മേഖലയില്‍ 259ഉം റിയാദ് മേഖലയില്‍ 208ഉം ജീസാനില്‍ 141ഉം ഖസീം പ്രവിശ്യയില്‍ 139ഉം ഹാഇലില്‍ 87ഉം മദീനയില്‍ 87ഉം നജ്‌റാനില്‍ 49ഉം അല്‍ബാഹയില്‍ 23ഉം തബൂക്കില്‍ 21ഉം വടക്കന്‍ മേഖലയില്‍ രണ്ടും അല്‍ജൗഫില്‍ രണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ ഇന്ന് രണ്ട് കൊവിഡ് മരണം; 216 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കുവൈത്തില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന