ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഒമാനില്‍ നിന്ന് ഇന്നലെ സംസ്ഥാനത്തെത്തിയത് 360 പ്രവാസികള്‍
ശനിയാഴ്ച രാവിലെ ഒമാൻ സമയം 8 :10ന് ആയിരുന്നു മസ്കറ്റ് കെഎംസിസി ഒരുക്കിയ ചാർട്ടേർഡ് വിമാനം കോഴിക്കോട്ടേക്ക് 180 യാത്രക്കാരുമായി പുറപ്പെട്ടത്. 61 രോഗികൾ,17 കുട്ടികൾ, 24 ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞ 24 പേർ ,ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തേണ്ടവർ, തൊഴിൽ നഷ്ടമായവർ എന്നിവരായിരുന്നു യാത്രക്കാര്‍.
മസ്കറ്റ്: ഒമാനിൽ നിന്നും പുറപ്പെട്ട രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലായി ശനിയാഴ്ച കേരളത്തിലെത്തിയത് 360 പ്രവാസികള്‍. മസ്കറ്റ് കെഎംസിസിയും ഐസിഎഫും ആയിരുന്നു ഒമാനിൽ നിന്നും ആദ്യമായി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിരുന്നത്.
ശനിയാഴ്ച രാവിലെ ഒമാൻ സമയം 8 :10ന് ആയിരുന്നു മസ്കറ്റ് കെഎംസിസി ഒരുക്കിയ ചാർട്ടേർഡ് വിമാനം കോഴിക്കോട്ടേക്ക് 180 യാത്രക്കാരുമായി പുറപ്പെട്ടത്. 61 രോഗികൾ,17 കുട്ടികൾ, 24 ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞ 24 പേർ, ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തേണ്ടവർ, തൊഴിൽ നഷ്ടമായവർ എന്നിവരായിരുന്നു യാത്രക്കാര്‍. ടിക്കറ്റ് നിരക്ക് 115 ഒമാനി റിയൽ ആയിരുന്നെങ്കിലും യാത്രക്കാർക്ക് 75 റിയാലിനായിരുന്നു സംഘാടകർ ടിക്കറ്റ് നൽകിയത്. ബാക്കി തുക മസ്കറ്റ് കെഎംസിസി വഹിക്കുകയായിരുന്നുവെന്നും ട്രഷറർ യൂസഫ് സാലിം പറഞ്ഞു.
ഐസിഎഫ് ഒമാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മസ്കറ്റിൽ നിന്നും പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിലും 180 യാത്രക്കാരായിരുന്നു കോഴിക്കോട്ടേക്ക് മടങ്ങിയത്. ഇതിൽ 20 ശതമാനം യാത്രക്കാർ സൗജന്യമായും 50 ശതമാനം യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ10 മുതല്‍ 50 ശതമാനം ഇളവ് നൽകിയെന്നും ഐസിഎഫ് നാഷണല്‍ കമ്മറ്റി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഒമാനിൽ നിന്നും കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾ കേരളത്തിലേക്കു ഉണ്ടാകുമെന്ന് ഇരുസംഘടനകളുമറിയിച്ചു.