സൗദിയില്‍ 24 മണിക്കൂറിനിടെ 2399 പേര്‍ക്ക് കൊവിഡ്; ഖത്തറില്‍ 1000ത്തിലധികം പുതിയ കൊവിഡ് രോഗികള്‍
രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 70161 ആയി.
റിയാദ്: സൗദി അറേബ്യയില്‍ 2399 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.11 പേര്‍ മരിച്ചു. രോഗമുക്തരുടെ എണ്ണം 43520 ആയി. 2284 പേര്‍ ഇന്ന് സുഖം പ്രാപിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 70161 ആയി. 28650 പേര്‍ ചികിത്സയിലാണ്. ഇതില്‍ 372 പേരുടെ നില ഗുരുതരമാണ്. 11പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 390 ആയി. ഒരു സൗദി പൗരനും 10 പ്രവാസികളുമാണ് മക്കയിലും റിയാദിലുമായി മരിച്ചത്. പുതിയ രോഗികള്‍: റിയാദ് 742, മക്ക 611, ജിദ്ദ 474, ദമ്മാം 136, ഖോബാര്‍ 120, ജുബൈല്‍ 82, മദീന 69, ത്വാഇഫ് 25, ഖത്വീഫ് 22, ഖുലൈസ് 19, ഹുഫൂഫ് 18, ഹാഇല്‍ 12, ബുറൈദ 12, ദഹ്‌റാന്‍ 7, ബേഷ് 6, അല്‍ഖര്‍ജ് 6, തുറൈബാന്‍ 4, ശറൂറ 4, മഹായില്‍ 3, തബൂക്ക് 3, ബുഖൈരിയ 2, അല്‍സഹന്‍ 2, റാസതനൂറ 2, സബ്യ 2, റാബിഗ് 2, റൂമ 2, അഖീഖ് 1, അല്‍ബാഹ 1, ഹനാഖിയ 1, യാംബു 1, അല്‍റാസ് 1, അല്‍ഗൂസ് 1, അല്‍ഖറഇ 1, അബഹ 1, ഖമീസ് മുശൈത് 1, മോഖഖ് 1, മജ്മഅ 1, ഹഖ്ല്‍ 1. ഖത്തറില്‍ 1501 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു.
വന്ദേ ഭാരത് മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 15 വിമാനങ്ങള്‍; ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു