കൊവിഡ് വാക്സിന്‍; യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത് പ്രവാസികളുള്‍പ്പെടെ 15,000 പേര്‍

140തിലധികം ഡോക്ടര്‍മാര്‍, 300 നഴ്‌സുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവരുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ ട്രയല്‍ പുരോഗമിക്കുന്നത്.

15000 volunteers participated in uae covid vaccine trial phase 3

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയിലില്‍ പങ്കെടുത്തത് 15,000 സന്നദ്ധപ്രവര്‍ത്തകര്‍. ഒരു മാസത്തിനിടെയാണ് സ്വദേശികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ട്രയലിന്റെ ഭാഗമായത്.

ഏകദേശം 4,500 സ്വദേശികളും 102 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കാന്‍ സന്നദ്ധരായവരില്‍പ്പെടുന്നു. ഇവര്‍ വാക്‌സിന്റെ ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ചതായി അധികൃതരെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 140തിലധികം ഡോക്ടര്‍മാര്‍, 300 നഴ്‌സുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവരുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ ട്രയല്‍ പുരോഗമിക്കുന്നത്. 

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്‍പ്പെട്ട വാക്സിന്‍ പരീക്ഷണം അബുദാബിയില്‍ നടത്തുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. 

(ചിത്രം- അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് വാക്സിന്‍ സ്വീകരിക്കുന്നു.)

Latest Videos
Follow Us:
Download App:
  • android
  • ios