വന്ദേ ഭാരത് മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 15 വിമാനങ്ങള്‍; ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു

സലാലയില്‍ നിന്നും കണ്ണൂരിലേക്ക്  മൂന്നു സര്‍വീസുകളും മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ട് സര്‍വീസുകള്‍ വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ്   ഉണ്ടാവുക.

15 flight services from oman in vande Bharat third phase

മസ്കറ്റ്: വന്ദേഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി. കേരളത്തിലേക്ക് പത്ത് സര്‍വീസുകള്‍ ഉണ്ടാകും.

കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മെയ് 28 മുതല്‍ ആരംഭിക്കും. സലാലയില്‍ നിന്നും കണ്ണൂരിലേക്ക്  മൂന്നു സര്‍വീസുകളും മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ട് സര്‍വീസുകള്‍ വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉണ്ടാവുക.

വന്ദേഭാരത് ദൗത്യത്തിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി പതിമൂന്ന് വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ രണ്ട് ഘട്ടങ്ങളിലായി ഒമാനില്‍ നിന്നും കേരളത്തിലേക്ക് എത്തിയത് 1453 യാത്രക്കാര്‍ ഉള്‍പ്പെടെ 2331 പ്രവാസികളാണ്. ഒരു മൃതശരീരം  ചെന്നൈയിലേക്ക് എത്തിക്കുകയും ചെയ്തു. മെയ് ഒന്‍പതിനാണ് ഒന്നാം ഘട്ടത്തിലെ ആദ്യ വിമാന സര്‍വീസ്  ഒമാനില്‍ നിന്നും ആരംഭിച്ചത്.

15 flight services from oman in vande Bharat third phase

 


 

Latest Videos
Follow Us:
Download App:
  • android
  • ios