വനിതാ മാധ്യമപ്രവര്‍ത്തകയോട് ബ്രിജ് ഭൂഷൺ ശരൺ സിങിന്‍റെ രോഷപ്രകടനം, മൈക്ക് തട്ടി താഴെയിട്ടു-വീഡിയോ
പിന്നീട് വാഹനത്തില്‍ കയറിയ ബ്രിജ്ഭൂഷണോട് വീണ്ടും ചോദ്യങ്ങളുമായി റിപ്പോര്‍ട്ടര്‍ കാറിനുള്ളിലേക്ക് മൈക്ക് നീട്ടിയപ്പോള്‍ മൈക്ക് കൂടി ചേര്‍ത്ത് ഡോര്‍ അടക്കുകയായിരുന്നു ബ്രിജ്ഭൂഷണ്‍ ചെയ്തത്.
ദില്ലി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ രാജിവെക്കുമോ എന്ന് ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് രോഷം പ്രകടിപ്പിച്ച് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ദില്ലി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങവെ വനിതാ താരങ്ങളുടെ പരാതിയില്‍ ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ രാജിവെക്കുമോ എന്ന് ടൈംസ് നൗവിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ഞാനെന്തിന് രാജിവെക്കണമെന്നും വായടക്കാനും ബ്രിജ്ഭൂഷണ്‍ ആവശ്യപ്പെട്ടു. അതിന് മുമ്പ് ചോദിച ചോദ്യങ്ങള്‍ക്കെല്ലാം എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെന്ന് ആവര്‍ത്തിച്ച ബ്രിജ്ഭൂഷണ്‍ കോടതി തീരുമാനിക്കട്ടെന്ന് എന്ന് പറഞ്ഞൊഴിഞ്ഞപ്പോഴാണ് രാജിയെക്കിറിച്ച് വനിതാ റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഇതാണ് ബ്രിജ്ഭൂഷണെ പ്രകോപിപ്പിച്ചത്.
പിന്നീട് വാഹനത്തില്‍ കയറിയ ബ്രിജ്ഭൂഷണോട് വീണ്ടും ചോദ്യങ്ങളുമായി റിപ്പോര്‍ട്ടര്‍ കാറിനുള്ളിലേക്ക് മൈക്ക് നീട്ടിയപ്പോള്‍ മൈക്ക് കൂടി ചേര്‍ത്ത് ഡോര്‍ അടക്കുകയായിരുന്നു ബ്രിജ്ഭൂഷണ്‍ ചെയ്തത്. ഇതോടെ മൈക്ക് താഴെ വീഴുകയും ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ലൈവില്‍ അപമാനിക്കുകയും അവരുടെ മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്ത ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ എന്തുകൊണ്ടാണ് പരാതി നല്‍കിയതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായില്ലെ എന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീനിവാസ് ബ.വി. വീഡിയോ പങ്കുവെച്ചുകൊണ്ട് ചോദിച്ചു. ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ബ്രിജ്ഭൂശണെ ഗുണ്ടയെന്നാണ് വിശേഷിപ്പിച്ചത്. ഇയാളെപ്പോലുള്ളവരുടെ സ്ഥാനം പാര്‍ലിമെന്‍റല്ല ജയിലാണെന്നും സ്വാതി ട്വീറ്റ് ചെയ്തു.
ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെന്ന് ദില്ലി പൊലീസ് കുറ്റപ്പത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു. ഒരു താരം തുടർച്ചയായി അതിക്രമം നേരിടേണ്ടി വന്നതടക്കം കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്.
ബ്രീജ് ഭൂഷണെതിരെ 15 പേരുടെ സാക്ഷി മൊഴികളുണ്ടെന്നും കുറ്റപ്പത്രം വ്യക്തമാക്കുന്നു. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ജൂലൈ 18നു ഹാജരാകാനാണ് ദില്ലി റോസ് അവന്യു കോടതി ബ്രിജ് ഭൂഷണ് നൽകിയിരിക്കുന്ന നിർദേശം.
ഇഷാനും യശസ്വിക്കും അരങ്ങേറ്റം, മുകേഷിന് പകരം ഉനദ്ഘട്ട്, വിന്‍ഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം