ആദ്യം ബ്രിജ് ഭൂഷനെതിരെ പോരാട്ടം നയിച്ചു! പിന്നാലെ വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് യോഗ്യത
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ താരങ്ങളുടെ പോരാട്ടം നയിച്ചതിനു ശേഷം, വിനേഷിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്.
ദില്ലി: ഇന്ത്യന്‍ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ യോഗ്യത ചാമ്പ്യന്‍ഷിപ്പിലെ 50 കിലോ വിഭാഗത്തില്‍, കസാഖിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ചാണ് വിനേഷിന്റെ മുന്നേറ്റം. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ താരങ്ങളുടെ പോരാട്ടം നയിച്ചതിനു ശേഷം, വിനേഷിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്. മൂന്ന് ഒളിമ്പിക്‌സുകള്‍ക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ഗുസ്തി താരം ആണ് വിനേഷ്.
അതേസമയം ഗുസ്തിയില്‍ ക്വാട്ട ലഭിക്കുന്നത് രാജ്യത്തിനായതിനാല്‍ സാങ്കേതികമായി, ടീം പ്രഖ്യാപിച്ചാല്‍ മാത്രമേ വിനേഷിന് ഒളിമ്പിക് ബെര്‍ത്ത് ഉറപ്പിക്കാന്‍ കഴിയൂ.