ഒളിംപിക്സില്‍ നദാല്‍-ജോക്കോവിച്ച് സൂപ്പര്‍ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ, നദാലിന് പരിക്ക്

ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നദാല്‍ ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മത്സര ടെന്നീസില്‍ തിരിച്ചെത്തിയത്.

Paris Olympics 2024: Nadal in injury scare,participation at the Paris Olympics in doubt

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു. പരിക്കേറ്റ നദാൽ കളിക്കുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് സ്പാനിഷ് കോച്ച് കാർലോസ് മോയയും വ്യക്തമാക്കി.

ഇന്നലെ രാവിലെ മുതല്‍ തുടയിലേറ്റ പരിക്ക് അലട്ടിയിരുന്നെങ്കിലും നദാല്‍ പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍ വൈകിട്ടോടെ വേദന കൂടിയതോടെയാണ് അദ്ദേഹം പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് മോയ സ്പാനിഷ് റേഡിയോയോട് പറഞ്ഞു. പരിശീലനം തുടരാന്‍ നദാലിനെ നിര്‍ബന്ധിക്കില്ലെന്നും പരിക്ക് ഭേദമാകുമോ എന്ന് നോക്കാമെന്നും എന്നാല്‍ നദാല്‍ ഒളിംപിക്ലില്‍ കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മോയ വ്യക്തമാക്കി.

ലോകം ഇനി പാരീസിലേക്ക്, ഒളിംപിക്സിന് ഇന്ന് തിരിതെളിയും, ഉദ്ഘാടനച്ചടങ്ങുകൾ തത്സമയം കാണാനുള്ള വഴികൾ; ഇന്ത്യൻ സമയം

ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നദാല്‍ ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മത്സര ടെന്നീസില്‍ തിരിച്ചെത്തിയത്. 2022ലെ ആദ്യ ഫ്രഞ്ച് ഓപ്പണുശേഷം കഴിഞ്ഞ ആഴ്ച ആദ്യ എടിപി ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്താനും നദാലിനായിരുന്നു.

സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്സോവിസ് ആയിരുന്നു നദാലിന്‍റെ എതിരാളി. ആദ്യ റൗണ്ട് ജയിച്ചാല്‍ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയാകും നദാല്‍ നേരിടേണ്ടിവരിക. ഇരുവരും തമ്മിലുള്ള അവസാന പോരാട്ടമായിരിക്കും ഇതെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള 38കാരനായ നദാലിന്‍റെ അവസാന ഒളിംപിക്സാണിത്. ഡബിള്‍സില്‍ കാര്‍ലോസ് അക്കാരസുമായും നദാല്‍ മത്സരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios