ഇടിക്കൂട്ടില്‍ ഇന്ത്യ ഇത്തവണ വെള്ളം കുടിക്കും, ആദ്യ റൗണ്ട് മുതല്‍ കടുപ്പമേറിയ എതിരാളികള്‍

67 കിലോ ഗ്രാമില്‍ മത്സരിക്കുന്ന ജാസ്മിൻ ലംബോറിയക്കാകട്ടെ ഒളിംപിക് വെള്ളിമെഡല്‍ ജേതാവായ ഫിലിപ്പീന്‍സിന്‍റെ നെസ്തി പെറ്റീഷ്യോ ആണ് ആദ്യ റൗണ്ടിലെ എതിരാളി.

Paris Olympics 2024: Indian women boxers to face toughest opponents at Boxing

പാരിസ്: ഒളിംപിക്സ് ബോക്സിംഗിൽ മെഡൽ പ്രതീക്ഷകളായ ഇന്ത്യൻ വനിതാ താരങ്ങൾക്ക് തുടക്കം മുതൽ നേരിടേണ്ടത് കരുത്തരായ എതിരാളികളെ. 50 കിലോ വിഭാഗത്തിൽ നിഖാത് സരീന് ആദ്യ റൗണ്ടിൽ ജർമ്മനിയുടെ മാക്സി കാരിന ക്ലോയിറ്റ്സറാണ് എതിരാളി. ഇതില്‍ ജയിച്ചാല്‍ രണ്ടാം റൗണ്ടിൽ കാത്തിരിക്കുന്നത് ചൈനയുടെ ലോകചാമ്പ്യൻ വു യു ആണ്. ഇതിലും ജയിച്ചാലും പിന്നെയും കടുത്ത എതിരാളികള്‍ തന്നൊയണ് നിഖാതിനെ കാത്തിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവും എട്ടാം സീഡുമായ തായ്‌ലന്‍ഡിന്‍റെ ചുത്മാത് റാക്സറ്റ് ആയിരിക്കും അടുത്ത റൗണ്ടില്‍ നേരിടേണ്ടിവരിക. ഏഷ്യന്‍ ഗെയിംസ് സെമിയില്‍ നിഖാതിനെ റാക്സറ്റ് തോല്‍പ്പിച്ചിട്ടുണ്ട്.

75 കിലോ വിഭാഗത്തിൽ ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ലൗലിനയ്ക്ക് ആദ്യ റൗണ്ടിൽ നോർവേ താരം സന്നിവ ഹോഫ്സ്റ്റാഡ് ആണ് എതിരാളി. ഇതില്‍ ജയിച്ചാല്‍ രണ്ടാം റൗണ്ടില്‍ ഏഷ്യന്‍ ഗെയിംസില്‍ തന്നെ തോല്‍പിച്ച് സ്വര്‍ണം നേടിയ ലി ക്വിയാന്‍ ആണ് ലവ്‌ലീനയുടെ എതിരാളിയാകുക. അതും ജയിച്ചാലും പിന്നെയുമുണ്ട് വെല്ലുവിളി. ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായ കൈറ്റ്‌ലിന്‍ പാര്‍ക്കറാകും അടുത്ത റൗണ്ടില്‍ എതിരാളിയാകുക.  ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ലോക ചാമ്പ്യൻ മൊറോക്കോയുടെ ഖദീജ എല്‍ മാര്‍ദിയാണ് ലവ്‌ലീനയെ കാത്തിരിക്കുന്നത്.

ഒളിംപിക്സില്‍ നദാല്‍-ജോക്കോവിച്ച് സൂപ്പര്‍ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ, നദാലിന് പരിക്ക്

ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച അമിത് പങ്കലിന് കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവും ആഫ്രിക്കന്‍ ഗെയിംസ് ചാമ്പ്യനുമായ പാട്രിക്ക് ചിന്യേംബയാണ് എതിരാളി. ഇതില്‍ ജയിച്ചാല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ തിറ്റിസാന്‍ പാന്‍മോട്ട് ആണ് പങ്കലിനെ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്. ഇതിലും ജയിച്ച് സെമിയിലെത്തിയാലോ ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായ ഉസ്ബെക്കിസ്ഥാന്‍റെ ഹസന്‍ബോയ് ദുസ്മതോവ് ആയിരിക്കും എതിരാളി.

67 കിലോ ഗ്രാമില്‍ മത്സരിക്കുന്ന ജാസ്മിൻ ലംബോറിയക്കാകട്ടെ ഒളിംപിക് വെള്ളിമെഡല്‍ ജേതാവായ ഫിലിപ്പീന്‍സിന്‍റെ നെസ്തി പെറ്റീഷ്യോ ആണ് ആദ്യ റൗണ്ടിലെ എതിരാളി. അതില്‍ അട്ടിമറി വിജയം നേടിയാല്‍ അടുത്ത റൗണ്ടില്‍ കാത്തിരിക്കുന്നത് യൂറോപ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഫ്രഞ്ച് താരം അമിനിയ സിദാനിയാണ്. 54 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ പ്രീതി പവാറിനും കടുപ്പമാണ് കാര്യങ്ങള്‍. വിയറ്റ്നാമിന്‍റെ വോ തി കിം ആണ് ആദ്യ റൗണ്ടിൽ പ്രീതി പവാറിന്‍റെ എതിരാളി. ഇതില്‍ ജയിച്ചാല്‍  ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായ യെനി അരിയാസ് ആണ് രണ്ടാം റൗണ്ടില്‍ എതിരാളിയാകുക.

ലോകം ഇനി പാരീസിലേക്ക്, ഒളിംപിക്സിന് ഇന്ന് തിരിതെളിയും, ഉദ്ഘാടനച്ചടങ്ങുകൾ തത്സമയം കാണാനുള്ള വഴികൾ; ഇന്ത്യൻ സമയം

അതേസമയം ലോക ചാമ്പ്യൻഷിപ്പില്‍ പുരുഷ വിഭാഗം 71 കിലോ ഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ ഇന്ത്യയുടെ നിഷാന്ത് ദേവിന് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചപ്പോള്‍ അടുത്ത റൗണ്ടില്‍ ഇക്വഡോറിന്‍റെ റോഡ്രിഗസ് ടോണോറിയോ ആണ് എതിരാളി. ആദ്യ റൗണ്ട് ജയിച്ചാല്‍ മെക്സിക്കോയുടെ പാന്‍ അമേരിക്കന്‍ ഗെയിംസ് ചാമ്പ്യനായ മെഴ്സോ വെര്‍ദെ ആയിരിക്കും നിഷാന്തിന്‍റെ എതിരാളിയാകുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios