Asianet News MalayalamAsianet News Malayalam

ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ, സരബ്ജജോത് സിങിന് ഫൈനല്‍ നഷ്ടമായത് തലനാരിഴക്ക്

ആറാമതെത്തിയ അര്‍ജുന്‍-രമിത സഖ്യവും നാലാമതെത്തി വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയ ജര്‍മന്‍ സഖ്യവും തമ്മില്‍ 1.2 പോയന്‍റുകളുടെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Paris Olympics 2024, Day 1, Live Updates:Sarabjot Singh and Arjun Singh Cheema failed to qualify for the Men's 10m Air Pistol final
Author
First Published Jul 27, 2024, 4:25 PM IST | Last Updated Jul 27, 2024, 5:29 PM IST

പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി. ഫൈനലിനുള്ള യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ സരബ്ജോത് ഒമ്പതാം സ്ഥാനത്ത് ആയപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാതാണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 33 താരങ്ങളില്‍ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

നേരത്തെ മിക്സഡ് ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍-അര്‍ജുന്‍ ബബുത ജോഡിയും എലവേനില്‍ വലറിവാന്‍-സന്ദീപ് സിങ് ജോഡിയും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.രമിത-അര്‍ജുന്‍ സഖ്യം ആറാമതും വലറിവാന്‍-സന്ദീപ് സഖ്യം പന്ത്രണ്ടാമതുമാണ് യോഗ്യതാ റൗണ്ടില്‍ ഫിനിഷ് ചെയ്തത്. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമെ മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവു.

ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരായ മുംബൈ ഇന്ത്യൻസ് ആരാധകരുടെ കൂവല്‍, ഒടുവില്‍ പ്രതികരിച്ച് ജസ്പ്രീത് ബുമ്ര

ആറാമതെത്തിയ അര്‍ജുന്‍-രമിത സഖ്യവും നാലാമതെത്തി വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയ ജര്‍മന്‍ സഖ്യവും തമ്മില്‍ 1.2 പോയന്‍റുകളുടെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റൾ ടീം ഇനത്തിലും ഇന്ത്യക്ക് ഫൈനല്‍ യോഗ്യതയില്ല. വനിതകളുടെ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ മനു ഭാക്കറും, റിഥം സാങ്‌വാനും അല്‍പസമയത്തിനകം മത്സരത്തിനിറങ്ങും. പത്ത് മീറ്റര്‍ മിക്സ്ഡ് എയർ റൈഫിളിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

ഷൂട്ടിംഗ് മത്സരം എങ്ങനെ

മത്സരത്തിന് 20 മിനിറ്റ് നേരത്തെ താരങ്ങൾ മത്സരവേദിയില്‍ എത്തണം. മത്സരത്തിന് തയാറാവാന്‍ പത്ത് മിനിറ്റ്. മത്സര സഹാചര്യവുമായി പൊരുത്തപ്പെടാന്‍ പത്ത് മിനിറ്റ്. അതായത് ടാര്‍ഗറ്റ് മനസിലാക്കാന്‍ പത്ത് മിനിറ്റ്. പിന്നെ മനസും ശരീരവും ഏകാഗ്രമായി നിര്‍ത്തി മത്സരത്തിനൊരുങ്ങാം. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. ആദ്യം യോഗ്യതാ മത്സരം. പിന്നെ ഫൈനല്‍ യോഗ്യതാ മത്സരത്തില്‍ ഒരു ടീമെടുക്കേണ്ടത് 60 ഷോട്ട്. ഒരോരുത്തരും 30 ഷോട്ട് വീതം. മുപ്പത് മിനിറ്റിനകം പൂര്‍ത്തിയാക്കണം. എറ്റവും മികച്ച ലക്ഷ്യത്തിന് ആറ് പോയന്‍റ്

പിന്നെ 3,3,1 എന്നിങ്ങനെ പോയന്‍റ് കുറഞ്ഞ് വരും. മിക്സഡ് വിഭാഗത്തില്‍ രണ്ടുപേരുടേതും പോയി കൂട്ടിയാണ് റാങ്കിംഗ്.  ആദ്യ നാലിലെത്തുന്നവര്‍ ഫൈനല്‍ റൗണ്ടലേക്ക്. പാര്‍ട്ട് വണ്‍ ഫൈനലില്‍ യോഗ്യതാ റൗണ്ടില്‍ മൂന്നും നാലും സ്ഥാനത്തെത്തിയവര്‍ വെങ്കല മെഡലിനായി മത്സരിക്കും. പാര്‍ട്ട് ടുവാണ് സ്വര്‍ണമെഡലിനുള്ള മത്സരം. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇതില്‍ മത്സരിക്കുക.ഫൈനലില്‍ ഒരു ടീമിലെ രണ്ടുപേര്‍ക്കുമായി 24 ഷോട്ടുകള്‍. ഏറ്റവും മികച്ച ഷോട്ടിന് , അതായത് മികച്ച കൃത്യതയ്ക്ക് രണ്ട് പോയന്‍റ്.ആദ്യം 16 പോയന്‍റ് കിട്ടുന്നവര്‍ വിജയി.

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകൻ സമിതിനെ 50,000 രൂപക്ക് സ്വന്തമാക്കി മൈസൂരു വാരിയേഴ്സ്

റോവിംഗില്‍ വ്യക്തിഗത സ്കള്‍ വിഭാഗത്തില്‍ ഹീറ്റ്സിില്‍ നാലാം സ്ഥാനത്തായ ഇന്ത്യയുടെ ബല്‍രാജ് പന്‍വറും ഫൈനലിന് യോഗ്യത നേടിയില്ല.ഹീറ്റ്സിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ മാത്രമാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios