Asianet News MalayalamAsianet News Malayalam

പാരീസ് ഒളിംപിക്‌സ്: സ്പ്രിന്റ് ഇനത്തില്‍ തോറ്റാലും ഇനി സെമിയിലെത്താം; മുതല്‍ക്കൂട്ടാവുക റെപഷാജ് റൗണ്ട്

2022 ജൂലൈയിലാണ് ലോക അത്‌ലറ്റിക് കൗണ്‍സില്‍ റെപഷാജ് റൗണ്ടിന് അംഗീകാരം നല്‍കിയത്.

Even lose in the olympics sprint events can still reach the semis
Author
First Published Jul 26, 2024, 8:25 PM IST | Last Updated Jul 26, 2024, 8:26 PM IST

പാരീസ്: 2024 പാരീസ് ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സില്‍ ഇത്തവണ വലിയൊരു മാറ്റമുണ്ട്. ഹീറ്റ്‌സില്‍ തോറ്റാലും സെമിയിലെത്താന്‍ ഒരിക്കല്‍ കൂടി ഓടാം. സ്പ്രിന്റ് ഇനത്തില്‍ ഉള്‍പ്പെടുത്തിയ റെപഷാജ് റൗണ്ടിന്റെ പ്രത്യേകതകള്‍ അറിയാം. ഹീറ്റ്‌സില്‍ തോറ്റാലും സെമിയിലെത്താം, റെപഷാജ് റൗണ്ട് മുതല്‍ക്കൂട്ടാകും. 200, 400, 800, 1500, മീറ്റര്‍ റേസില്‍ ഹഡില്‍സിലും റെപഷാജ് റൗണ്ടുണ്ടാകും. ആദ്യ റൗണ്ടില്‍ പതറി നിരാശരാകുന്ന അത്‌ലീറ്റുകള്‍ക്ക് ഒരവസരം. അപൂര്‍വ ഇനങ്ങളില്‍ മാത്രം അനുവദിച്ചിരുന്ന റെപഷാജ് റൗണ്ട് ഇനി ഒളിംപിക്‌സ് ട്രാക്കിലും. 

ഹീറ്റ്‌സില്‍ കാലിടറിയവര്‍ക്ക് സെമിഫൈനലിലേക്കായി ഒന്നുകൂടി ഓടാം. 2022 ജൂലൈയിലാണ് ലോക അത്‌ലറ്റിക് കൗണ്‍സില്‍ റെപഷാജ് റൗണ്ടിന് അംഗീകാരം നല്‍കിയത്. ട്രാക്ക് ഇനങ്ങളില്‍ ആദ്യം ഹീറ്റ്‌സ് ഉണ്ടാകും. ഓരോ ഹീറ്റ്‌സില്‍ നിന്നും മൂന്നുപേര്‍ക്ക് യോഗ്യത. മികച്ച സമയം കുറിച്ച നാല് പേര്‍ക്കും സെമി ഫൈനലിലോടാം. ഇതാണ് മുന്‍ മാതൃക. റെപഷാജ് വരുന്നതോടെ, ഹീറ്റ്‌സില്‍ മുന്നിലെത്തുന്നവര്‍ക്ക് നേരിട്ട് സെമി. ബാക്കിയുള്ളവര്‍ക്ക് റെപഷാജ് റൗണ്ടില്‍ കരുത്ത് കാട്ടി മുന്നേറാം. അതായത് ഒരു അത്‌ലറ്റിന് രണ്ടവസരം.

ഉയര്‍ന്ന നിലവാരമുണ്ട് അവന്റെ ക്രിക്കറ്റിന്! ഇന്ത്യന്‍ താരത്തെ വാഴ്ത്തി സൂര്യകുമാര്‍

200, 400, 800, 1500, മീറ്റര്‍ ഓട്ടം, 100,110, 400 മീറ്റര്‍ ഹഡില്‍സ് എന്നിവയില്‍ റപഷാജ് റൗണ്ട് ഉണ്ടാകും. നൂറ് മീറ്ററില്‍ യോഗ്യതാ റൗണ്ട് ഉള്ളതിനാല്‍ റെപഷാജില്ല. ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ തോറ്റവരുടെ എതിരാളി ഫൈനലില്‍ എത്തിയാല്‍ അവരോട് തോറ്റവര്‍ വെങ്കലത്തിനായി എറ്റുമുട്ടുന്ന റൗണ്ടെന്ന നിലയിലാണ് റപഷാജില്‍ മത്സരിക്കുക. ഹീറ്റ്‌സില്‍ തോറ്റ് റെപഷാജ് റൗണ്ടിലൂടെ സെമിഫൈനലിലെത്തി, ആരെങ്കിലും സ്വര്‍ണം നേടിയാല്‍ അത് മറ്റൊരു ചരിത്രമാവും. എന്തായാലും കാത്തിരുന്ന് കാണാം പുതിയ പരിഷ്‌കാരങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios