സമ്പൂര്‍ണ ആധിപത്യം! വിംബിള്‍ഡണ്‍ അല്‍ക്കറാസിന്! ജോക്കോവിച്ചിനെ തുരത്തിയത് തുടര്‍ച്ചയായ രണ്ടാം തവണ

മത്സരത്തിന്റെ തുടക്കം മുതല്‍ ജോക്കോവിച്ചിനെ നിലത്ത് നിര്‍ത്താന്‍ അല്‍ക്കറാസ് സമ്മതിച്ചില്ല.

carlos alcaraz won Wimbledon title after beating novak djokovic

ലണ്ടന്‍: സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസ് വിംബിള്‍ഡണ്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയത്. ജോക്കോവിച്ചിനെതിരെ സമ്പൂര്‍ണ ആധിരപത്യത്തോടെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍ക്കറാസിന്റെ ജയം. സ്‌കോര്‍ 6-2 6-2 7-6. 21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും അല്‍ക്കറാസ് നേടിയിരുന്നു. 2022ല്‍ യുഎസ് ഓപ്പണ്‍ ചാംപ്യനാവാനും അല്‍ക്കറാസിന് സാധിച്ചു. ഇനി നേടാനുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്.

മത്സരത്തിന്റെ തുടക്കം മുതല്‍ ജോക്കോവിച്ചിനെ നിലത്ത് നിര്‍ത്താന്‍ അല്‍ക്കറാസ് സമ്മതിച്ചില്ല. ആധികാരിക മുന്നേറ്റം. സ്പാനിഷ് കരുത്തിന് മുന്നില്‍ പലപ്പോഴും ജോക്കോവിച്ചിന് ഉത്തരമുണ്ടായിരുന്നില്ല. മൂന്നാം സെറ്റില്‍ മാത്രമാണ് ജോക്കോവിച്ച് കുറച്ചെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയത്. അല്‍ക്കറാസ് വിജയം ഉറപ്പിച്ചിരിക്കെ ജോക്കോ തിരിച്ചടിച്ച് സെറ്റ് ടൈ ബ്രേക്കിലേക്ക് നീട്ടി. എന്നാല്‍ ടൈബ്രേക്കും കടന്ന് അല്‍ക്കറാസ് വിജയം സ്വന്തമാക്കി. ജയിച്ചിരുന്നെങ്കില്‍ വിംബിള്‍ഡണില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റോജര്‍ ഫെഡററുടെ നേട്ടത്തിനൊപ്പം എത്താമായിരുന്നു ജോക്കോവിച്ചിന്.

Latest Videos
Follow Us:
Download App:
  • android
  • ios