ഏഷ്യന്‍ ഗെയിംസ്: റൊണാള്‍ഡോക്ക് പിന്നാലെ ഇന്ത്യയുടെ ഡേവിഡ് ബെക്കാമും തോറ്റു, സൈക്ലിംഗില്‍ ഇന്ത്യക്ക് നിരാശ

കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ടിലെ പേര് കണ്ട് നിരവധി തവണ പരിശോധന നടത്തിയെന്ന് ഡേവിഡ് ബെക്കാം പറഞ്ഞു. ഒടുവില്‍ ഔദ്യോഗിക പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയശേഷമാണ് തനിക്ക് യാത്ര തുടരാനായതെന്നും ഇന്ത്യന്‍ ബെക്കാം പറയുന്നു.

After Ronaldo, India's David Beckham also bowed out in Asian Games Cycling gkc

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് സൈക്ലിംഗില്‍ ഇന്ത്യന്‍ താരം ഡേവിഡ് ബെക്കാം എല്‍ക്കാതോച്ചൂങ്കോ ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്‍ താരം കലിയ ഓട്ടക്ക് മുമ്പിലാണ് ഡേവിഡ് ബെക്കാം തോല്‍വി വഴങ്ങിയത്.ജപ്പാന്‍ താരത്തിനെതിരായ സ്പ്രിന്‍റ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‍റെ ആദ്യ റൗണ്ടില്‍ 2.395 സെക്കന്‍ഡിലും രണ്ടാം റേസില്‍  0.046 സെക്കന്‍ഡ് പിന്നിലുമായാണ് ഡേവിഡ് ബെക്കാം ഫിനിഷ് ചെയ്തത്. ഡേവിഡ് ബെക്കാം ഇനി അഞ്ച് മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങള്‍ക്കായി മത്സരിക്കും.

ഇന്നലെ ഇന്ത്യയുടെ മറ്റൊരു ട്രാക്ക് സൈക്ലിംഗ് താരമായ റൊണാള്‍ഡോ സിംഗ്   ലൈതോഞ്ചാം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. വ്യക്തിഗത സ്പ്രിന്‍റ് യോഗ്യതാ മത്സരത്തില്‍ റൊണാള്‍ഡോ പതിമൂന്നാം സ്ഥാനത്തും ബെക്കാം ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. തന്‍റെ പിതാവ് ഫുട്ബോള്‍ താരമാണെന്നും ഡേവിഡ് ബെക്കാമിന്‍റെ വലിയ ആരാധകനാണെന്നും ഡേവിഡ് ബെക്കാം എല്‍ക്കാതോച്ചൂങ്കോ പറഞ്ഞു. ജനിക്കുന്നത് ആണ്‍കുഞ്ഞാണെങ്കില്‍ ഡേവിഡ് ബെക്കാം എന്ന് പേരിടുമെന്ന് പിതാവ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ഇന്ത്യന്‍ ബെക്കാം വ്യക്തമാക്കി.14 വയസുവരെ ഫുട്ബോള്‍ കളിച്ചു നടന്ന താന്‍ 17-ാം വയസിലാണ് സൈക്ലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അഞ്ച് വര്‍ഷം മുമ്പാണ് പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയതെന്നും ബെക്കാം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ടിലെ പേര് കണ്ട് നിരവധി തവണ പരിശോധന നടത്തിയെന്ന് ഡേവിഡ് ബെക്കാം പറഞ്ഞു. ഒടുവില്‍ ഔദ്യോഗിക പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയശേഷമാണ് തനിക്ക് യാത്ര തുടരാനായതെന്നും ഇന്ത്യന്‍ ബെക്കാം പറയുന്നു.

യുഎസ് ഓപ്പൺ കപ്പ് ഫൈനൽ: മെസിയില്ലാതെ ഇറങ്ങിയ ഇന്‍റര്‍ മയാമിക്ക് കാലിടറി; ഹൂസ്റ്റണ്‍ ഡൈനാമോവിന് കിരീടം

ബെക്കാമിന്‍റെ പിതാവിനെപ്പോലെ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായിരുന്നു റൊണാള്‍ഡോ സിംഗ് ലൈതോഞ്ചാംഗിന്‍റെ പിതാവ് ലൈതോഞ്ചാം സിംഗ്. 2002ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍  ബ്രസീലിനായി റൊണാള്‍ഡീഞ്ഞോ നേടിയ കരിയില കിക്ക് ഫ്രീകിക്ക് ഗോളിന് പിന്നാലെയാണ് അമ്മയെ പ്രസവത്തിനായി ലേബര്‍ റൂമിലെത്തിച്ചതെന്നും ആ ഗോളിന്‍റെ ഓര്‍മക്കായാണ് പിതാവ് തനിക്ക് റൊണാള്‍ഡോ എന്ന് പേരിട്ടതെന്നും റൊണാള്‍ഡോ ലൈതോഞ്ചാം സിംഗ് പറഞ്ഞു. 1951നുശേഷം ഏഷ്യന്‍ ഗെയിംസ് സൈക്ലിംഗില്‍ ഇന്ത്യ മെഡല്‍ നേടിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios