'ക്രിസ്മസ് ആശംസ നേരരുത്' ഇസ്ലാമിക വിരുദ്ധമെന്ന് സക്കീർ നായിക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി.!
മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക്ക് പോസ്റ്റില്‍ പറഞ്ഞത്.
ദില്ലി: ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്നതിനിടെ ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക്ക് പോസ്റ്റില്‍ പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിര്‍ നായിക്കിന്‍റെ വിവാദ പ്രസ്താവന. എന്നാല്‍ ഇതിന് അടിയില്‍ വലിയതോതില്‍ ക്രിസ്മസ് ആശംസകള്‍ വന്നതോടെ ഈ പോസ്റ്റ് സക്കീർ നായിക് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.
'അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- സക്കീർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്റ് അപ്രത്യക്ഷമായി.
പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്‍റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചുമാണ് സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ പ്രതികരണമുയര്‍ന്നത്.
മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് കമന്‍റുകള്‍. മലയാളികള്‍ അടക്കം നിരവധി പേരാണ് സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.
ലോകകപ്പിൽ സാക്കിർ നായിക് വിവാദം: ഖത്തറിനെ ആശങ്ക അറിയിച്ചിരുന്നെന്ന് ഇന്ത്യ