തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യന്‍ ദേശഭക്തി ഗാനവുമായി റഷ്യന്‍ സൈനിക വിദ്യാര്‍ത്ഥികള്‍; വീഡിയോ വൈറല്‍
മോസ്കോയിലെ ഇന്ത്യന്‍ എംബസിയിലെ സൈനിക ഉപദേഷ്ടാവായ ബ്രിഗേഡിയര്‍ രാജേഷ് പുഷ്കറിനൊപ്പമാണ് റഷ്യന്‍ സൈനിക വിദ്യാര്‍ത്ഥികളുടെ ഗാനാലാപനം.
ദില്ലി: ദേശഭക്തി സ്വഭാവമുള്ള ഇന്ത്യന്‍ ചലചിത്രഗാനം ആലപിച്ച് റഷ്യയിലെ സൈനിക വിദ്യാര്‍ത്ഥികള്‍. 1965ലെ ബോളിവുഡ് ചിത്രമായ ഷഹീദിലെ ഹേ വതന്‍ എന്ന ഗാനമാണ് റഷ്യയിലെ സൈനിക വിദ്യാര്‍ത്ഥികള്‍ ആലപിച്ചത്. മോസ്കോയിലെ ഇന്ത്യന്‍ എംബസിയിലെ സൈനിക ഉപദേഷ്ടാവായ ബ്രിഗേഡിയര്‍ രാജേഷ് പുഷ്കറിനൊപ്പമാണ് റഷ്യന്‍ സൈനിക വിദ്യാര്‍ത്ഥികളുടെ ഗാനാലാപനം.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സാഹോദര്യത്തിന്‍റെ അടയാളമാണ് ഇതെന്നാണ് ഗാനം ഏറ്റെടുത്ത സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇന്ത്യയുടെ ശരിയായ പങ്കാളിയാണ് റഷ്യയെന്നാണ് മറ്റൊരാള്‍ വീഡിയോയേക്കുറിച്ച് പ്രതികരിക്കുന്നത്. വിവിധ മേഖലകളില്‍ സമാധാനപൂര്‍ണമായ പെരുമാറ്റമാണ് ഇന്ത്യയ്ക്കും റഷ്യക്കും ഇടയിലുള്ളതെന്നും സമൂഹമാധ്യമങ്ങള്‍ വീഡിയോയ്ക്ക് പ്രതികരിക്കുന്നു.
1965ല്‍ പുറത്തിറങ്ങിയ ഷഹീദിലെ ഈ ഗാനം വന്‍ ഹിറ്റായിരുന്നു. മുഹമ്മദ് റഫിയായിരുന്നു ഈ ഗാനം ആലപിച്ചത്.