മാസ്ക് ധരിക്കാത്തതിന് ചോദ്യം ചെയ്തു, മുംബൈയിൽ മുൻസിപ്പൽ ജീവനക്കാരിയെ മർദ്ദിച്ച് യുവതി

എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നെ തടഞ്ഞത്?  എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നെ തൊട്ടത്? - ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീ ജീവനക്കാരിക്ക് നേരെ ശബ്ദമുയ‍ർത്തി

Woman Without Mask Kicks, Slaps Mumbai Civic Worker When Stopped

മുംബൈ: മാസ്ക് ധരിക്കാത്തതിന് തടഞ്ഞുവച്ച മുൻസിപ്പൽ ജീവനക്കാരിയെ മർദ്ദിച്ച് യുവതി. മുംബൈയിലെ മുൻസിപ്പൽ ജീവനക്കാരിയെയാണ് മാസ്ക് ധരിക്കാതെ എത്തിയ സ്ത്രീ മർദ്ദിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഓട്ടോറിക്ഷയിൽ ഇരിക്കുന്ന സ്ത്രീയെ ജീവനക്കാരി തടയുകയും മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവർ ജീവനക്കാരിയെ മ‍ർദ്ദിക്കുകയായിരുന്നു. 

എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നെ തടഞ്ഞത്?  എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നെ തൊട്ടത്? - ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീ ജീവനക്കാരിക്ക് നേരെ ശബ്ദമുയ‍ർത്തി. ഇതിനിടെ ആളുകൾ കൂടുകയും സ്ത്രീ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതോടെ അവരെ വിടരുതെന്ന് ജീവനക്കാരിയും ആക്രോശിക്കുന്നു.

മുംബൈയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവ‍ർ 200 രൂപ പിഴ അടയ്ക്കണം. മഹാരാഷ്ട്രയിൽ 25833 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios