പഠിക്കാൻ പണം വേണം, ജോലി ഉപേക്ഷിച്ച് ചാട്ട് വിൽപ്പന തുടങ്ങി യുവതി

പപ്പടി ചാട്ട്, ആലൂ ടിക്കീസ്, ദഹി ഭല്ലെ, ​ഗോൽ ​ഗപ്പാസ് എന്നിങ്ങനെയെല്ലാം അവരുടെ കടയിലുണ്ട്...

Woman sells chaat to get money for studies in Mohali

മൊഹാലി : ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പലതരം ജോലികളിൽ ഏർപ്പെടുന്നവരാണ് നമ്മൾ. ചിലർ പഠനത്തിന് വേണ്ടി, മറ്റു ചിലർ കുടുംബത്തെ നോക്കാൻ അങ്ങനെ അധ്വാനിച്ച് പണം കണ്ടെത്താൻ ഓരോരുത്തർക്കും അവരുടേതായാ കാരണങ്ങൾ. ജീവതം കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അങ്ങനെയുള്ളവരുടെ ജീവിതം പ്രചോദനമാകാറുണ്ട്.

ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അത്തരമൊരു യുവതിയുടെ ജീവിതമാണ്. മൊഹാലി സ്വദേശിയായ യുവതി തന്റെ പഠനത്തിന് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടിയില്ല, പണമില്ലാതെ വന്നപ്പോൾ പഠനമുപേക്ഷിക്കുകയും ചെയ്തില്ല. പകരം ചാട്ട് വിൽക്കുന്ന ചെറിയൊരു സ്റ്റാൾ തുടങ്ങി. ഹാരി ഉപാൽ എന്ന ഇൻസ്റ്റ​ഗ്രാം ഫുഡ് ബ്ലോ​ഗറാണ് കഠിനാധ്വാനിയായ ഈ യുവതിയുടെ വീഡിയോ പങ്കുവച്ചത്. ഇതോടെ സൗോഷ്യൽ മീഡിയ ഇവരെ ഏറ്റെടുത്തു. പപ്പടി ചാട്ട്, ആലൂ ടിക്കീസ്, ദഹി ഭല്ലെ, ​ഗോൽ ​ഗപ്പാസ് എന്നിങ്ങനെയെല്ലാം അവരുടെ കടയിലുണ്ട്. 

ആദ്യം താനൊരു ജോലി ചെയ്തിരുന്നുവെന്നും എന്നാൽ പഠനം പൂർത്തിയാക്കാൻ ജോലി തടസ്സമായതോടെ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഇതോടെ ഒരു ചാട്ട് സ്റ്റാൾ തുടങ്ങി. ഏഴ് ലക്ഷം പേരാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച യുവതിയുടെ വീഡിയോ കണ്ടത്. രണ്ട് കൈയ്യും നീട്ടിയാണ് യുവതിയെ ഇൻസ്റ്റ​ഗ്രാം യൂസേഴ്സ് സ്വീകരിച്ചത്.യുവതിയെ ആശംസിക്കുകയും അവളുടെ അധ്വാനത്തെ പ്രശംസിക്കുകയുമായിരുന്നു ആളുകൾ. മൊഹാലിയിൽ എവിടെയാണ് ഈ ചാട്ട് സ്റ്റാൾ എന്നാണ് ചിലർ ചോദിക്കുന്നത്. സ്ത്രീകൾ അവരുടെ ജീവിതത്തിൽ കൃത്യമായ വീക്ഷണമുള്ളവരാണെന്നാണ് ഒരാളുടെ കമന്റ്. 
 

പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി; യുവാവിന്റെ വയറ്റിൽ 50 നാണയങ്ങൾ!, പുറത്തെടുത്തത് ശസ്ത്രക്രിയയില്ലാതെ

ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിൽ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 നാണയങ്ങൾ (Coins). ശസ്ത്രക്രിയയില്ലാതെയാണ് (Surgery) ഇത്രയും നാണയങ്ങൾ പുറത്തെടുത്തത്. സംഭവം അപൂർവമാണെന്നും ഡോക്ടർമാർ (Doctors) പറഞ്ഞു. കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മഥുരദാസ് മാത്തൂർ (40) എന്ന യുവാവിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. വിദ​ഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി (Gastro entrology) വിഭാഗത്തിലേക്ക് എത്തിച്ചു. എൻഡോസ്കോപ്പി പരിശോധനയ്ക്കിടെ,  ഇയാളുടെ വയറ്റിൽ നിറയെ ലോഹക്കഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ ഞെട്ടി. 

ആമാശയത്തിലെ ഫണ്ടസ്  ഭാ​ഗത്താണ് ഞങ്ങൾ നാണയങ്ങൾ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്താതെ പുറത്തെടുക്കാനാണ് ഡോക്ടർമാർ തീരുമാനിച്ചത്. ഇത് ഒരു വെല്ലുവിളിയായിരുന്നു. മനുഷ്യന്റെ അന്നനാളത്തിലൂടെ ഒരു സമയം ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമേ പുറത്തെടുക്കാനാകൂ. എന്നാൽ രണ്ട് ദിവസമെടുത്ത് ഇത്രയും നാണയങ്ങൾ പുറത്തെടുത്തു- ഗ്യാസ്ട്രോ ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഡോക്ടർ സുനിൽ ദധിച്ച് പറഞ്ഞു.

മാനസിക വിഭ്രാന്തി മൂലമാണ് യുവാവ് നാണയങ്ങൾ വിഴുങ്ങിയതെന്ന് വീട്ടുകാർ ഡോക്ടർമാരോട് പറഞ്ഞു. ഇയാൾ നേരത്തെയും ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് രോഗി പറഞ്ഞു. ഗ്യാസ്‌ട്രോ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. നരേന്ദ്ര ഭാർഗവയുടെ മേൽനോട്ടത്തിൽ ഒരു സംഘം ഡോക്ടർമാരാണ് രണ്ട് ദിവസത്തെ പ്രയത്നത്തിന് ശേഷം എല്ലാ നാണയങ്ങളും പുറത്തെടുത്തത്. സാധാരണയായി കുട്ടികളിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും മുതിർന്ന ഒരാളുടെ വയറ്റിൽ നിന്ന് ഇത്രയും നാണയങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാനസിക രോഗവിദഗ്ദ്ധനെ സന്ദർശിക്കാനും ശരീരത്തിന് ദോഷം വരുത്തുന്ന കാര്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും ഞങ്ങൾ അദ്ദേഹത്തെ ഉപദേശിച്ചെന്നും ഡോക്ടർ പറഞ്ഞു. 

Read More : പത്താംക്ലാസില്‍ പഠിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ച് വിദ്യാര്‍ത്ഥി; വൈറലായി, കാരണം

Latest Videos
Follow Us:
Download App:
  • android
  • ios