'ഇത് എന്റെ നാടാണ്, ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം' ഓട്ടോ ഡ്രൈവറും യാത്രികരും തമ്മിലുള്ള തര്‍ക്കം വൈറൽ

കര്‍ണാടകയിൽ  ഓട്ടോ റിക്ഷാ ഡ്രൈവറും യാത്രക്കാരും തമ്മിൽ ഭാഷയെ ചൊല്ലിയുള്ള വാക്ക് തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു.  

Why should I speak Hindi Auto driver lashes out at passenger viral Video ppp

ബെംഗളൂരു: കര്‍ണാടകയിൽ  ഓട്ടോ റിക്ഷാ ഡ്രൈവറും യാത്രക്കാരും തമ്മിൽ ഭാഷയെ ചൊല്ലിയുള്ള വാക്ക് തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു.   ഞാൻ എന്തിന് കന്നഡ സംസാരിക്കണം? എന്നാണ് യാത്രക്കാരായ സ്ത്രീകൾ ചോദിക്കുന്നത്.  ഇതോടെ  ഇരുവരും തമ്മിൽ തർക്കമായി. തുടര്‍ന്ന്, ഇത് എന്റെ നടാണ്, കര്‍ണാടകയാണ്, ഇവിടെ ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം എന്നായിരുന്നു ഡ്രൈവറുടെ ചോദ്യം. സംഭവത്തിന്റെ വീഡിയോ അതിവേഗമാണ് വൈറലായിരിക്കുന്നത്. ട്വിറ്ററിൽ മാത്രം ഇതുവരെ രണ്ട് മില്യണിലധികം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. 

വീഡിയോയിൽ, ഓട്ടോ ഡ്രൈവർ യാത്രക്കാരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയാണ്. എന്നാൽ യാത്രക്കാരിലൊരാൾ ഞങ്ങൾ കന്നഡയിൽ സംസാരിക്കില്ലെന്നും, എന്തിന് കന്നഡയിൽ സംസാരിക്കണം? എന്നും ചോദിച്ചു. ഇത് കര്‍ണാടകയാണ്, ഇവിടെ ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം എന്നായി ഓട്ടോ ഡ്രൈവര്‍. ഒടുവിൽ   തർക്കം രൂക്ഷമായതോടെ ഡ്രൈവർ യാത്രക്കാരോട് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. 'ഇത് കർണാടകയാണ്, നിങ്ങൾ കന്നഡയിൽ സംസാരിക്കണം. നിങ്ങൾ ഉത്തരേന്ത്യൻ യാചകരാണ്,  ഇത് ഞങ്ങളുടെ നാടാണ്, നിങ്ങളുടെ നാടല്ല. ഞാൻ എന്തിന് ഹിന്ദിയിൽ സംസാരിക്കണം എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ വാക്കുൾ.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കാണ് വഴി തുറന്നത്. ചിലര്‍ ഓട്ടോ ഡ്രൈവറുടെ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്തപ്പോൾ ചിലര്‍ പ്രാദേശിക ഭാഷയെ മാനിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.  ഒരാൾ  ഈ ഓട്ടോക്കാരനെ  താൻ സ്നേഹിക്കുന്നുവെന്നും അദ്ദേഹം എന്തിന് ഹിന്ദിയിൽ സംസാരിക്കണമെന്നും ചോദിക്കുന്നു. ലഖ്നൗവിൽ പോിയി കന്നഡ സംസാരിച്ചാൽ അവര്‍ അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

Read more: 'കുഞ്ഞിന് നാല് മാസം; വിട്ടുമാറാത്ത പനി, ജലദോഷം, ചര്‍മത്തിന് നീലനിറം', ജീവൻ തിരികെ നൽകി അപൂര്‍വ്വ ശസ്ത്രക്രിയ

ദീര്‍ഘകാലം ജോലി ചെയ്യുകയോ താമസിക്കുകയോ  ചെയ്യുന്നിടത്തെ പ്രാദേശിക ഭാഷ പഠിക്കേണ്ടത് പ്രധാനമാണെന്ന് മറ്റൊരു വാദം.  ഇരുവരും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ തര്‍ക്കം? ഒരു ഭാഷയും ആരുടെയും മേൽ അടിച്ചേൽപ്പിക്കേണ്ടതില്ല. പ്രാദേശിക ഭാഷകൾ അറിയില്ലെങ്കിൽ എല്ലാവരും ഇംഗ്ലീഷ് പോലുള്ള ഒരു പൊതു ഭാഷ പഠിക്കുകയാണ് വേണ്ടതെന്നായിരുന്നു മറ്റൊരു പ്രതികരണം.

Latest Videos
Follow Us:
Download App:
  • android
  • ios