ആർക്ക് സാധിക്കും തണ്ണിമത്തൻ ഇതുപോലെ മുറിക്കാൻ? വൈറലായി ടിക് ടോക് വീഡിയോ
ഇത്തരത്തിൽ അതിമനോഹരമായി, അത്ഭുതപ്പെടുത്തുന്ന രീതിയിൽ തണ്ണി മത്തൻ മുറിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ടിക് ടോക്കിൽ വൈറലായിരിക്കുന്നത്.
ചൂടുകാലമാണ്. തണ്ണിമത്തനും പപ്പായയും മാമ്പഴവും പൈനാപ്പിളും ഒക്കെ ജ്യൂസാക്കി കുടിക്കാൻ പറ്റിയ സമയം. ഇക്കൂട്ടത്തിൽ ജലാംശം ഏറ്റവും കൂടുതലുള്ളത് തണ്ണി മത്തനിലാണെന്ന് പറയാം. ജ്യൂസടിക്കാതെ കടിച്ചു മുറിച്ചു കഴിക്കാനും തണ്ണിമത്തൻ സൂപ്പറാണ്. ഒരുപക്ഷേ ഏറ്റവും വെറൈറ്റിയായി മുറിച്ചെടുക്കാവുന്ന ഫലം കൂടിയാണ് തണ്ണിമത്തൻ. വെജിറ്റബിൾ കാർവിംഗ് ആർട്ട് ചെയ്യുന്ന മിക്കവരും ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നതും തണ്ണിമത്തനെ ആയിരിക്കും. ഇത്തരത്തിൽ അതിമനോഹരമായി, അത്ഭുതപ്പെടുത്തുന്ന രീതിയിൽ തണ്ണി മത്തൻ മുറിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ടിക് ടോക്കിൽ വൈറലായിരിക്കുന്നത്.
"
വെറും സെക്കന്റ്സ് മാത്രമേയുള്ളൂ. കത്തിയും മുറിക്കുന്ന ആളുടെ കയ്യും മാത്രമേ വീഡിയോയിൽ കാണാൻ സാധിക്കൂ. വളരെ സിംപിളായിട്ടാണ് മുറിക്കുന്നത്. പക്ഷേ മുറിച്ചെടുത്ത് കഴിയുമ്പോൾ ഇതെങ്ങനെ എന്ന് അത്ഭുതം തോന്നും. പോപ്സ് കിച്ചൻ എന്ന് പേരുള്ള ടിക് ടോക് യൂസറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 37 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 1.2 മില്യണാണ് ലഭിച്ചിരിക്കുന്ന ലൈക്ക്. ഒറ്റത്തവണ കണ്ട് കഴിയുമ്പോൾ ഒന്നു കൂടി കാണാൻ തോന്നും എന്നത് തന്നെയാണ് ഈ വീഡിയോയുടെ പ്രത്യേകത.