സന്തോഷമാണോ? സങ്കടമാണോ? മകളെ കോളേജിൽ ചേർക്കാനെത്തി, കണ്ണീരണിഞ്ഞ് അച്ഛൻ; വൈറൽ

മകളെ കോളേജിൽ കൊണ്ടുപോയി വിട്ടതിന് ശേഷം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും പൊട്ടിക്കരയുന്ന ഒരച്ഛന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

viral video of a father in social media

ദില്ലി: മക്കൾ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിക്കുന്നതും മാതാപിതാക്കളെ സംബന്ധിച്ച് അഭിമാനവും സന്തോഷവുമാണ്. വിദ്യാഭ്യാസത്തിനാണെങ്കിൽ പോലും മക്കളെ പിരിഞ്ഞിരിക്കുന്ന അവസ്ഥയും മാതാപിതാക്കളെ സംബന്ധിച്ച് വേദനാജനകമാണ്. മകളെ കോളേജിൽ കൊണ്ടുപോയി വിട്ടതിന് ശേഷം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും പൊട്ടിക്കരയുന്ന ഒരച്ഛന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ  തന്നെ 8 മില്യൺ കാഴ്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്. ഒപ്പം 958000 ലൈക്കുകളും. 

''ഞങ്ങളുടെ സ്വപ്നമായ ദില്ലി യൂണിവേഴ്സിറ്റിയിലെ മിറാൻഡ ഹൗസ് കോളേജിൽ‌ അഡ്മിഷനായി എത്തിയതായിരുന്നു ഇത് കോളേജിലെ എന്റെ ആദ്യ ദിവസമായിരുന്നു, അതിനാൽ ഞങ്ങൾ ക്യാമ്പസ് ചുറ്റിക്കറങ്ങി കാണുകയായിരുന്നു. പെട്ടെന്ന് എന്റെ ‌അച്ഛന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് ഞാൻ ശ്രദ്ധിച്ചു," പ്രേക്ഷ എന്ന പെൺകുട്ടി ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നു. സന്തോഷത്താൽ മതിമറന്ന അവസ്ഥയിലായിരുന്നു അദ്ദേഹം എന്ന് പ്രേക്ഷ പറയുന്നു. 

''എന്റെ എല്ലാ ത്യാ​ഗങ്ങളും കഠിനാധ്വാനവും ഈ ലക്ഷ്യത്തിലേക്ക് എത്താൻ ഞാൻ ചെയ്ത എല്ലാക്കാര്യങ്ങളും ഏറെ വിലപ്പെട്ടതായിരുന്നു എന്ന് ഈ കണ്ണുനീർ‌ എനിക്ക് മനസ്സിലാക്കി തന്നു. അവരുടെ തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവും കാണാൻ ഞാൻ എല്ലാ രീതിയിലും പരിശ്രമിക്കും. താങ്ക് യൂ മമ്മാ, പപ്പാ, ഐ ലവ് യൂ എന്ന് പറഞ്ഞാണ് പ്രേക്ഷ കുറിപ്പ് അവസാനിപ്പിക്കുന്നത്.'' സമൂഹമാധ്യമങ്ങളൊന്നാകെ ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് അറിയിച്ചിട്ടുള്ളത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios