നീണ്ട മൂന്ന് കാലുകൾ, വലിയ വായയും കണ്ണുകളും; കടലിൽനിന്ന് കിട്ടിയ വിചിത്ര ജീവി-വീഡിയോ
ഒറ്റനോട്ടത്തിൽ നീരാളിയെയും അണ്ണാനെയും ഓർമ്മപ്പിക്കുന്നതാണ് വിചിത്ര ജീവിയുടെ രൂപമെന്ന് ആളുകൾ പറയുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ കാണുന്നതുപോല പെട്ടെന്ന് ചാടിവീണ് ഈ ജീവി ഉപദ്രവിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്.
നീണ്ട മൂന്ന് കാലുകളും വലിയ തലയുമുള്ള ഒരു കടൽ ജീവിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കടലിൽ വലവീശാൻ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഈ വിചിത്ര ജീവി കുടുങ്ങിയത്. മുമ്പ് ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയുടെ വിചിത്ര രൂപമാണ് സമൂഹമാധ്യമങ്ങൾ ചർച്ചയാവുന്നത്.
വലിയ തലയും നീരാളിയുടേതിനു സമാനമായ മൂന്നു കാലുകളും ചെകിളകളും വലിയ കണ്ണുകളുമാണ് ജീവിക്കുള്ളത്. ഒറ്റനോട്ടത്തിൽ നീരാളിയെയും അണ്ണാനെയും ഓർമ്മപ്പിക്കുന്നതാണ് വിചിത്ര ജീവിയുടെ രൂപമെന്ന് ആളുകൾ പറയുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ കാണുന്നതുപോല പെട്ടെന്ന് ചാടിവീണ് ഈ ജീവി ഉപദ്രവിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. മൊത്തത്തിൽ ഭയപ്പെടുത്തുന്നതാണ് ജീവിയുടെ രൂപമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
നതാലിയ വോർബോക്ക് എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ വിചിത്ര ജീവിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. മത്സ്യബന്ധന ബോട്ടിൽ കിടന്നുമറിയുന്ന ജീവിയെ ദൃശ്യങ്ങളിൽ കാണാം. ബ്രൂക്ക്‌ലിനിലെ കോനെ ദ്വീപിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അറ്റ്‍ലാന്റിക് സമുദ്രത്തിൽ നിന്നാണ് മത്സ്യത്തൊലിലാളിക്ക് വിചിത്ര ജീവിയെ കിട്ടിയത്. ഏകദേശം 15 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്.
അതേസമയം, ക്ലിയർനോസ് സ്കേറ്റ് എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് നാഷണൽ അക്വേറിയം വെബ്സൈറ്റ് വ്യക്തമാക്കി. തെക്കൻ ഫ്ലോറിഡയിലും മസാച്യുസെറ്റ്സിലും കാണപ്പെടുന്ന മത്സ്യമാണിത്. കടൽവെള്ളത്തിൽ നിന്നും പുറത്തേക്കെടുത്തപ്പോൾ ചുരുണ്ടുകിടന്നതിനാലാണ് ഇതിന് വിചിത്രരൂപം കൈവന്നതെന്നും അധികൃതർ വ്യക്തമാക്കി.