ഇതെന്ത് 'കണ്‍കെട്ട്'; പാലത്തിന് മുകളില്‍ വച്ച് അപ്രത്യക്ഷമാകുന്ന വാഹനങ്ങള്‍

ബെര്‍മുഡ ട്രയാങ്കിള്‍ പോലെയാണ് ഈ പാലവുമെന്നാണ് ചിലര്‍ പറയുന്നത്. തല പുകച്ച് ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് മറ്റുചിലര്‍. ഹാരിപ്പോട്ടറുടെ മായാലോകമായിരിക്കും അതെന്ന് കുറച്ച് പേര്‍. എന്നാല്‍ ചിലര്‍ അതിന്‍റെ ഉത്തരം കണ്ടെത്തി...

vehicles disappear in bridge what an optical illusion asks netizen

നദിക്ക് മുകളിലെ പാലത്തിലൂടെ ഒഴുകിയെത്തുന്ന വാഹനങ്ങള്‍, പെട്ടന്ന് ഇടത്തോട്ട് തിരിയുന്ന ഓരോ വാഹനവും അപ്രത്യക്ഷമാകുന്നു. ഇത് ഹാരിപ്പോട്ടര്‍ സിനിമയുടെ കഥയല്ല, സോഷ്യല്‍ മീഡിയയെ ആശയക്കുഴപ്പത്തിലാക്കിയ ദൃശ്യങ്ങളാണ്.  

നദിയിലേക്ക് നീങ്ങുന്നതോടെ അപ്രത്യക്ഷമാകുന്നതാണ് ആളുകളെ ആശ്ചര്യപ്പെടുത്തുന്നത്. @DannyDutch എന്ന അക്കൗണ്ടില്‍ നിന്ന് ഡാനിയേല്‍ എന്ന ആള്‍ പങ്കുവച്ച ഈ മായക്കാഴ്ച ഇപ്പോള്‍  വൈറലായിരിക്കുകയാണ്. ഒപ്പം വാഹനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് തലപുകയ്ക്കുകയും ചെയ്യുന്നു സോഷ്യല്‍ മീഡിയ. 

ബെര്‍മുഡ ട്രയാങ്കിള്‍ പോലെയാണ് ഈ പാലവുമെന്നാണ് ചിലര്‍ പറയുന്നത്. തല പുകച്ചാലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് മറ്റുചിലര്‍. ഹാരിപ്പോട്ടറുടെ മായാലോകമായിരിക്കും അതെന്ന് കുറച്ച് പേര്‍. എന്നാല്‍ ചിലര്‍ അതിന്‍റെ ഉത്തരം കണ്ടെത്തി. 

ഇതൊരു യഥാര്‍ത്ഥ പാലമല്ലെന്നും ഒരു സാധാരണ റോഡാണെന്നും നദിയായി തോനുന്നത് പാര്‍ക്കിംഗിനുള്ള സ്ഥലമാണെന്നും അവര്‍ പറയുന്നു. ഒരു കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് എടുത്തതാണ് വീഡിയോ. താഴെ നിലയില്‍ ചെളിയും വെള്ളവും നിറഞ്ഞതിനാല്‍ നദിയായി തോനുന്നതാണെന്നും തൊട്ടുമുകളിലെ നില പാലമായി തെറ്റിദ്ധരിക്കുന്നതാണെന്നുമാണ് വിശദീകരണം. 

Latest Videos
Follow Us:
Download App:
  • android
  • ios