ഫ്ലിപ്പ്‍കാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് വാച്ച്; പായ്ക്കറ്റ് പൊട്ടിച്ചു, പക്ഷേ! മൂക്കുപൊത്തി ഉപഭോക്താവ്

ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് തന്‍റെ സഹോദരനായ രാഘവേന്ദ്രയ്ക്ക് വേണ്ടി നീലം യാദവ് എന്ന യുവതിയാണ് വാച്ച് ഓര്‍ഡര്‍ ചെയ്തത്. ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുമ്പോഴാണ് വാച്ച് ബുക്ക് ചെയ്തത്.

UP woman orders watch from Flipkart get cow dung

ലക്നോ: ഉത്സവ സീസണിൽ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകളാണ് രാജ്യത്ത് നടത്തുന്നത്.  എന്നാല്‍, പലപ്പോഴും ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളാകും ഉപഭോക്താവിന് ലഭിക്കുക. ഇത്തരം നിരവധി വാര്‍ത്തകളാണ് അടുത്ത കാലത്ത് പുറത്ത് വന്നത്. സോപ്പു കട്ടയും പഴയ സാധനവുമൊക്കെ മാറി ലഭിച്ചിട്ടുള്ള വാര്‍ത്തകളാണ് സാധാരണ കേള്‍ക്കാറുള്ളത്. എന്നാല്‍, യുപിയിലെ കൗശാംബി ജില്ലയില്‍ നിന്നുള്ള യുവതിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നുള്ള പാഴ്സലില്‍ നിന്ന് ലഭിച്ചത് പശുവിന്‍റെ ചാണകമാണ്.

ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് തന്‍റെ സഹോദരനായ രാഘവേന്ദ്രയ്ക്ക് വേണ്ടി നീലം യാദവ് എന്ന യുവതിയാണ് വാച്ച് ഓര്‍ഡര്‍ ചെയ്തത്. ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുമ്പോഴാണ് വാച്ച് ബുക്ക് ചെയ്തത്. 1,304 രൂപയായിരുന്നു വില. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ആയിരുന്നു തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 28ന് ഓര്‍ഡര്‍ ചെയ്ത വാച്ച് ഒക്ടബോര്‍ ഏഴിനാണ് ലഭിച്ചത്. പണം നല്‍കി നീലം യാദവ് അത് വാങ്ങുകയും ചെയ്തു. പിന്നീടാണ് പായ്ക്കറ്റ് തുറന്ന് നോക്കിയത്.

പായ്ക്കറ്റിനുള്ളില്‍ നാറുന്ന ചാണകമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ രാഘവേന്ദ്ര ഡെലിവറി ബോയിയെ വിളിക്കുകയും പാഴ്സല്‍ തിരികെ നല്‍കാനും പോയി. കാര്യങ്ങള്‍ മനസിലാക്കിയ ഡെലിവറി ബോയ് പണം തിരികെ നൽകാമെന്ന് സമ്മതിക്കുകയും ഉപഭേക്താവില്‍ നിന്ന് ചാണകം അടങ്ങിയ പായ്ക്കറ്റ് തിരികെ വാങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഓർഡർ ചെയ്ത ഐഫോണ്‍ 13ന് പകരം ഐഫോണ്‍ 14  ലഭിച്ചുവെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഓർഡർ വിവരങ്ങളുടെ സ്‌ക്രീൻഷോട്ട് അനുസരിച്ച്, ആപ്പിള്‍ ഐഫോണ്‍ 13 ന്‍റെ 128 GB പതിപ്പാണ് ഓഡര്‍ ചെയ്യപ്പെട്ടത്. ഐഫോണ്‍ 14 ആണ് കിട്ടിയത് എന്ന് കാണിക്കുന്ന ഐഫോണ്‍ 14ന്‍റെ ബോക്സും ട്വീറ്റിലുണ്ടായിരുന്നു. 

ഫ്ലിപ്പ്കാര്‍ട്ടില്‍ ഓഡര്‍ ചെയ്തത് ഐഫോണ്‍ 13, കിട്ടിയത് ഐഫോണ്‍ 14; സംഭവിച്ചത് ഇതോ.!
 

Latest Videos
Follow Us:
Download App:
  • android
  • ios