'മുഖം ചുളിക്കാതെ കാണാം, കേരള പൊലീസിന്‍റെ യു സർട്ടിഫിക്കറ്റോട് കൂടിയ' സേവ് ദി ഡേറ്റ് വീഡിയോ വൈറല്‍
അടുത്തിടെ പുറത്തിറങ്ങിയ ചില സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന നിലപാടിലായിരുന്നു പൊലീസും.
സമൂഹമാധ്യമങ്ങളില്‍ സേവ് ദ ഡേറ്റ് ഫോട്ടോകള്‍ വൈറലായതിന് പിന്നാലെ സദാചാര നിര്‍ദേശങ്ങളുമായി കേരള പൊലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ കേരള പൊലീസിന്‍റെ യു സർട്ടിഫിക്കറ്റോട് കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ലൈം ടീ വെഡ്ഡിങ് ഫോട്ടോഗ്രാഫി. കണ്ണടക്കാതെ മുഖം ചുളിക്കാതെ കുടുംബവുമായി ഒന്നിച്ച് കാണാമെന്നാണ് വീഡിയോയ്ക്ക് കുറിപ്പായി നല്‍കിയിരിക്കുന്നത്. നാട്ടിൻപുറവും ക്ഷേത്രവും ചായക്കടയും കൈനോട്ടക്കാരനുമെല്ലാം അടങ്ങിയ സേവ് ദ ഡേറ്റ് വീഡിയോയാണ് ശ്രീജിത്തും ആതിരയും തയ്യാറാക്കിയിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചില സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെ രൂക്ഷമായ സദാചാര പൊലീസിംഗ് നേരിട്ടിരുന്നു. ഇതിതരം ഫോട്ടോഷൂട്ടുകള്‍ സഭ്യതയ്ക്ക് ചേരുന്നതല്ലെന്ന് ഒരു വിഭാഗവും ഇതില്‍ സദാചാര പൊലീസിങിന്‍റെ ആവശ്യമില്ലെന്ന നിലപാടുമായി സമൂഹമാധ്യമങ്ങളില്‍ ട്രോളും നിറഞ്ഞിരുന്നു.
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ സംസ്കാരത്തിന് ചേരുന്നതല്ലെന്നും അത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് ചില സമുദായങ്ങളും നിലപാട് എടുത്തിരുന്നു. ഇത്തരം ഷൂട്ടുകള്‍ക്ക് ശേഷം വിവാഹം മുടങ്ങിപ്പോകുന്നുവെന്ന് വിശദമാക്കിയാണ് ഭോപ്പാലിലെ ഗുജറാത്തി, ജെയിൻ , സിന്ധി വിഭാഗത്തിനാണ് പ്രീ വെഡ്ഡിങ് ഷൂട്ടിന് വിലക്കേർപ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് കര്‍ശന നിലപാട് വരെ സമുദായ നേതൃത്വം സ്വീകരിക്കുന്ന സ്ഥിതിയെത്തിയിരുന്നു. അതിനിടയിലാണ് കണ്ണടക്കാതെ മുഖം ചുളിക്കാതെ കാണാവുന്ന പൊലീസിന്‍റെ യു സര്‍ട്ടിഫിക്കറ്റുള്ള സേവ് ദ ഡേറ്റ് വീഡിയോയുമായി ലൈം ടീ വെഡ്ഡിങ് ഫോട്ടോഗ്രാഫി എത്തുന്നത്.