ബ്യൂട്ടിപാര്‍ലറില്‍ മേക്കപ്പ് ഇട്ട് 50,000 ത്തോളം ബില്ല് നല്‍കാതെ 'അമ്മയും മകളും' മുങ്ങി

രണ്ട് ദിവസം മുമ്പ് രണ്ട് സ്ത്രീകളും തന്റെ കടയിൽ വന്നിരുന്നുവെന്ന് 28 കാരനായ പാര്‍ലര്‍ ഉടമ ജെയ്ഡ് ആഡംസ് പറയുന്നു. 

Two women escape from beauty parlor after applying make-up

വാഷിംങ്ടണ്‍: മേക്കപ്പ് ചെയ്ത ശേഷം ബ്യൂട്ടിപാർലറിൽ നിന്ന് പണം കൊടുക്കാതെ കടന്നുകളഞ്ഞ് രണ്ട് സ്ത്രീകൾ. ബ്യൂട്ടിപാർലർ ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആ സ്ത്രീകളെ കണ്ടെത്താൻ അവൾ സോഷ്യൽ മീഡിയയില്‍ ബ്യൂട്ടിപാർലര്‍ അധികൃതര്‍ പോസ്റ്റിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് രണ്ട് സ്ത്രീകളും തന്റെ കടയിൽ വന്നിരുന്നുവെന്ന് 28 കാരനായ പാര്‍ലര്‍ ഉടമ ജെയ്ഡ് ആഡംസ് പറയുന്നു. അമ്മ-മകളെന്നാണ് ഉപഭോക്താക്കൾ സ്വയം പരിചയപ്പെടുത്തിയത്. ഇരുവർക്കും മേക്കപ്പിനൊപ്പം ബോട്ടോക്‌സ് ചികിത്സയും മറ്റ് ചെലവേറിയ ചികിത്സകളും ലഭിച്ചു. എല്ലാ സേവനങ്ങള്‍ക്കുമായി 48,942 രൂപയോളം വരുന്ന അമേരിക്കന്‍ ഡോളറാണ് ബില്ല് വന്നത്. എന്നാല്‍ ബില്ലടയ്ക്കാൻ സമയമായപ്പോൾ ഇവര്‍ ഒളിച്ചോടി.

ജെഡ് ആഡംസ് സ്ത്രീയുടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കിട്ടു - ദയവായി മോഷ്ടാക്കളുടെ ചിത്രം പങ്കിടുക. നിർഭാഗ്യവശാൽ ഈ സ്ത്രീയും അവളുടെ മകളും സൗന്ദര്യ ചികിത്സയ്ക്കായി ഇന്നലെ എന്റെ ക്ലിനിക്കിൽ എത്തി. എന്നാൽ പണം നൽകാതെ രക്ഷപ്പെട്ടു. ഇടപാടുകാരുടെ വാക്കുകളിൽ നിന്ന്, അവർക്ക് ഐറിഷ് ആകാം എന്ന് തോന്നുന്നു പോസ്റ്റില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആഡംസ് പോലീസിൽ പരാതി നൽകി.ഈ സ്ത്രീകൾ ചികിത്സയ്ക്കായി ക്ലിനിക്കിൽ ബുക്ക് ചെയ്തിരുന്നു (ബോട്ടോക്സ്, ലിപ് ഫില്ലറുകൾ), തുടർന്ന് മേക്കപ്പ് ചെയ്തു, പണമടയ്ക്കാൻ സമയമായപ്പോൾ, അവർ ഒരു കാരണം പറഞ്ഞ് പുറത്തേക്ക് പോയി, മടങ്ങിവന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ആദ്യം ഒരു സ്ത്രീക്ക് മേക്കപ്പ് നല്‍കുകയും, മറ്റെ സ്ത്രീയെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുത്തുകയും ചെയ്യുന്നുവെന്ന് ആഡംസ് പറയുന്നു. രണ്ടാമത്തെ യുവതിക്ക് ട്രീറ്റ്മെന്‍റ് നല്‍കുമ്പോള്‍ പണം നൽകാനായി ആദ്യത്തെയാളെ വിളിക്കാൻ കാത്തിരിപ്പുകേന്ദ്രത്തിൽ എത്തിയെങ്കിലും അൽപസമയത്തിനു ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. ബാഗ് ഉപേക്ഷിച്ചാണ് അവര്‍ പോയത്. അതിനാൽ അവൾ മടങ്ങിവരുമെന്ന് ക്ലിനിക്ക് ഉടമ കരുതി. പക്ഷെ അവര്‍ വന്നില്ല.

'മെട്രോ യുകെ' റിപ്പോർട്ട് അനുസരിച്ച്, താൻ 18 മാസമായി ക്ലിനിക്ക് നടത്തുന്നുണ്ടെങ്കിലും അത്തരം ഉപഭോക്താക്കളൊന്നും വന്നിട്ടില്ലെന്ന് ആഡംസ് പറഞ്ഞു. വഞ്ചിക്കുന്ന സ്ത്രീകളെ പിടികൂടാൻ ആഡംസിന് പോലീസിന്റെ സഹായം ചോദിച്ചിട്ടുണ്ട്. പൊലീസ് സിസിടിവികള്‍ അടക്കം പരിശോധിച്ച് ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം; ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

ഹണിട്രാപ്പിൽ കുടുങ്ങി, പാക് ചാര വനിതക്ക് മിസൈൽ വിവരങ്ങൾ ചോർത്തിയ പ്രതിരോധ എൻജിനീയർ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios