ചെരുപ്പ് നിര്‍മ്മാണ കമ്പനികള്‍ സ്വീകരിക്കുന്ന മോഡലുകള്‍ പുരാതന ഇന്ത്യക്കാരുടേതോ? വൈറലായി ട്വീറ്റ്
പുരാതന മനുഷ്യര്‍ ഇപയോഗിച്ചിരുന്ന ചെരുപ്പുകളെ മാതൃകയാക്കിയാണ് പ്രമുഖ കമ്പനികളുടെ ചെരുപ്പ് നിര്‍മ്മാണമെന്ന് സാധൂകരിക്കാന്‍ പുരാതന കാലത്തെ ശിലാരൂപങ്ങളിലുള്ള പാദുകങ്ങളുടെ രൂപങ്ങളും നിരവധിയാളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പുരാതന മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ചെരുപ്പുകളോട് സാമ്യമുള്ളതാണ് പ്രമുഖ ചെരുപ്പ് നിര്‍മ്മാണ കമ്പനിയുടെ ഉല്‍പ്പന്നങ്ങളെന്ന് ട്രോളുമായി ട്വിറ്റര്‍. പുരാതന മനുഷ്യര്‍ ഇപയോഗിച്ചിരുന്ന ചെരുപ്പുകളെ മാതൃകയാക്കിയാണ് പ്രമുഖ കമ്പനികളുടെ ചെരുപ്പ് നിര്‍മ്മാണമെന്ന് സാധൂകരിക്കാന്‍ പുരാതന കാലത്തെ ശിലാരൂപങ്ങളിലുള്ള പാദുകങ്ങളുടെ രൂപങ്ങളും നിരവധിയാളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിലെ അവുഡയാര്‍കോവിലില്‍ നിന്നുള്ള 900 വര്‍ഷം പഴക്കമുള്ള രൂപങ്ങളില്‍ കാണുന്ന ചെരുപ്പിന്‍റെ ചിത്രമടക്കം വി ഗോപാലന്‍ എന്നയാളാണ് ഈ ട്വിറ്റ് ആദ്യം ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയുമായി നിരവധിയാളുകള്‍ എത്തിയതോടെ സംഭവം വൈറലായി.
ഇന്ത്യയുടെ പാരമ്പര്യം എന്ന കുറിപ്പോടെയാണ് ബാറ്റയുടെ ചെരിപ്പിന്‍റെ ചിത്രം ഇയാള്‍ പങ്കുവച്ചിട്ടുള്ളത്.
ആദ്യ കാലങ്ങളില്‍ സ്ത്രീകള്‍ ഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് വാദിക്കുന്നുണ്ട് ട്വീറ്റിന് ലഭിച്ച മറുപടികളില്‍ ചിലത്. കാഞ്ചിയിലെ ക്ഷേത്രത്തില്‍ നിന്നുള്ള ശില്‍പങ്ങളും തെളിവായി നിരത്തുന്നുണ്ട് ചിലര്‍.