'ഇത് വെറും പാട്ടല്ല, വൈറലായ പാഠം പഠിപ്പിക്കല്‍';' ബോലോ താരാരരാ' സ്റ്റൈലില്‍ പാട്ടുപാടി ട്രാഫിക് നിയന്ത്രിച്ച് പൊലീസുകാരന്‍

പാട്ടുപാടി ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരന്‍ വൈറലാകുന്നു. 'ബോലോ തരാരരാ'യുടെ ഈണത്തില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തിയാണ് ഛണ്ഡീഗഢ് ട്രാഫിക് പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായ ഭുപീന്ദര്‍ സിങ് ശ്രദ്ധ നേടുന്നത്.

traffic awareness by cop singing Bolo Ta Ra Ra

ഛണ്ഡീഗഢ്: എപ്പോഴും പുതുമ ഇഷ്ടപ്പെടുന്നവരാണ് സോഷ്യല്‍ മീഡിയ ഉയോക്താക്കള്‍. വ്യത്യസ്തവും ആകര്‍ഷവുമായ രീതികളിലൂടെ ശ്രദ്ധ നേടുന്നവര്‍ക്ക് നിറകയ്യടി നല്‍കുന്ന സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തംരഗമാകുന്നത് ഛണ്ഡീഗഢില്‍ നിന്നുള്ള ഒരു ട്രാഫിക് പൊലീസുകാരനാണ്. പഞ്ചാബി ഗായകന്‍ ദാലേര്‍ മെഹന്ദിയുടെ പ്രശസ്തഗാനം 'ബോലോ തരാരരാ'യുടെ ഈണത്തില്‍ ട്രാഫിക് ബോധവല്‍ക്കരണം നടത്തിയാണ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായ ഭുപീന്ദര്‍ സിങ് ശ്രദ്ധ നേടുന്നത്.

'നോ പാര്‍ക്കിങ്' എന്ന് തുടങ്ങുന്ന ഗാനം ഭുപീന്ദര്‍ സിങ് പാടുന്നതിന്‍റെ വീഡിയോ ദലേര്‍ മെഹന്ദി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കൃത്യനിര്‍വ്വഹണത്തില്‍ ആത്മാര്‍ത്ഥയും വ്യത്യസ്തതയും കൊണ്ടുവന്ന എഎസ്ഐ വൈറലായത്. പാട്ടുപാടിയാണ് അദ്ദേഹം ട്രാഫിക് നിയന്ത്രിച്ചത്.  'ഓകെ പാര്‍ക്കിങ് മേം ജാവോ'( പാര്‍ക്കിങിലേക്ക് പോകൂ) എന്ന് പാടുന്നതിനൊപ്പം 'ഗുഡ്', 'താങ്ക്യൂ' എന്നൊക്കെ പറഞ്ഞ് അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. പതിനായിരത്തിലധികം ആളുക്‍ ഇതിനോടകം വീഡിയോ കണ്ടു. വീഡിയോ പങ്കുവെച്ച ദലേര്‍ മെഹന്ദിയെ അഭിനന്ദിച്ച് കൊണ്ടും ആളുകള്‍ രംഗത്തെത്തി. 

"

Latest Videos
Follow Us:
Download App:
  • android
  • ios