കടുവ സങ്കേതത്തില്‍ ജീപ്പ് സഫാരി ആസ്വദിച്ച് സോണിയയും രാഹുലും; ചിത്രങ്ങള്‍ വൈറല്‍
ആയിരക്കണക്കിന് ലൈക്കുകളുമായി രാഹുലിന്‍റെയും സോണിയയുടെയും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
ദില്ലി: സോണിയയും രാഹുൽ ഗാന്ധിയും രൺതംബോർ നാഷണൽ പാർക്കില്‍ ജീപ്പ് സഫാരി ആസ്വദിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. തുറന്ന ജീപ്പിൽ ഇരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പാർക്കിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഏത് ദിവസം ഏത് സമയത്താണ് നേതാക്കള്‍ ദേശീയ ഉദ്യാനം സന്ദര്‍ശിച്ചത് എന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് രൺതംബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടുവകളുടെ സാന്നിധ്യത്താല്‍ പേരുകേട്ടതാണ് രൺതംബോർ നാഷണൽ പാർക്ക്.
ആയിരക്കണക്കിന് ലൈക്കുകളുമായി രാഹുലിന്‍റെയും സോണിയയുടെയും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം വെള്ളിയാഴ്ച തന്‍റെ 76-ാം ജന്മദിനം ആഘോഷിക്കാൻ സോണിയ ഗാന്ധി രാജസ്ഥാനിലെത്തിയിരുന്നു. നാലു ദിവസത്തെ സന്ദർശനമാണ് സോണിയയ്ക്ക് രാജസ്ഥാനില്‍.
"ഇത് വ്യക്തിപരമായ സന്ദർശനമാണ്, ഒരു നേതാവിനെയും വിളിക്കുകയോ കാണാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സംസ്ഥാന പാർട്ടി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്രയും ജന്മദിനത്തിൽ നേരിട്ട് കാണാന്‍ സാധ്യതയുണ്ട്" - ഒരു പാർട്ടി നേതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
നിലവിൽ രാജസ്ഥാനിലെ കോട്ട ജില്ലയിലൂടെ കടന്നുപോകുകയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര'. വ്യാഴാഴ്ച മാർച്ച് താൽക്കാലികമായി നിർത്തിയതായും ഡിസംബർ 10 ന് പുനരാരംഭിക്കുമെന്നും പാർട്ടി അറിയിച്ചിരുന്നു. പിന്നീട് പകൽ ദിവസം, രാഹുൽ ഗാന്ധി ഒരു ഹെലികോപ്റ്ററിൽ ബുന്ദിയിൽ നിന്ന് രൺതംബോറിലേക്ക് പറന്നുവെന്നാണ് വിവരം.
A post shared by Ranthambore National Park (@ranthambhorepark)
'ഭാരത് ജോഡോ യാത്ര' ഡിസംബർ 21 ന് ഹരിയാനയിൽ പ്രവേശിക്കുന്നതിന് മുമ്പ് 17 ദിവസങ്ങളിലായി ജലവാർ, കോട്ട, ബുണ്ടി, സവായ് മധോപൂർ, ദൗസ, അൽവാർ എന്നീ ജില്ലകളിലൂടെ രാജസ്ഥാനിൽ 500 കിലോമീറ്റർ സഞ്ചരിക്കും.
'ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിന് താന്‍ യോഗ്യ'; അവകാശവാദവുമായി പ്രതിഭാ സിംഗ്