'സോഫ്റ്റ് വെയർ എഞ്ചിനിയർമാർ വിളിക്കേണ്ട', വൈറലായി മാട്രിമോണിയൽ പരസ്യം

പരസ്യം അനുസരിച്ച്, വരൻ IAS/IPS ആയിരിക്കണം; ജോലി ചെയ്യുന്ന ഡോക്ടർ (പിജി); വ്യവസായി/ബിസിനസ്മാൻ. ഈ ആവശ്യകതകൾ കൂടാതെ, പരസ്യത്തിന് അവസാനം ഒരു പ്രത്യേക നിർദ്ദേശമുണ്ട്...

software engineer do not call a matrimonial ad goes viral

ദില്ലി : മാട്രിമോണിയൽ സൈറ്റുകൾ വിവാഹരംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നത്. നിരവധി മാട്രിമോണിയൽ സൈറ്റുകളാണ് ഇന്ന് നിലവിലുള്ളത്. പത്രങ്ങളിലും ധാരാളം പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ചില പത്ര പരസ്യങ്ങൾ വിചിത്രമാകാറുമുണ്ട്. അത്തരമൊരു പരസ്യമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയാകുന്നത്. 

പരസ്യം അനുസരിച്ച്, വരൻ IAS/IPS ആയിരിക്കണം; ജോലി ചെയ്യുന്ന ഡോക്ടർ (പിജി); വ്യവസായി/ബിസിനസ്മാൻ. ഈ ആവശ്യകതകൾ കൂടാതെ, പരസ്യത്തിന് അവസാനം ഒരു പ്രത്യേക നിർദ്ദേശമുണ്ട്, അതിൽ "സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്" എന്നെഴുതിയ അടിക്കുറിപ്പാണ് പരസ്യത്തെ വൈറലാക്കിയിരിക്കുന്നത്. പരസ്യം പങ്കുവച്ചയാൾ “ഐടിയുടെ ഭാവി അത്ര മികച്ചതായി തോന്നുന്നില്ല” എന്ന് തമാശയായി കുറിച്ചു.

സോഷ്യൽ മീഡിയയിൽ ചിത്രം കാട്ടുതീ പോലെ പടർന്നു. “വിഷമിക്കേണ്ട. എഞ്ചിനീയർമാർ ചില പത്രപരസ്യങ്ങളെ ആശ്രയിക്കുന്നില്ല. അവർ എല്ലാം സ്വന്തമായി കണ്ടെത്തുന്നു, ”ഒരു വ്യക്തി പ്രതികരിച്ചു. മറ്റൊരാൾ എഴുതി, “ഇക്കാലത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എല്ലാം ഓൺലൈനിൽ തിരയുന്നു (വധു ഉൾപ്പെടെ). അതിനാൽ ഈ പരസ്യ പോസ്റ്റർ കണ്ട് അവർ വിഷമിക്കേണ്ടതില്ല. എന്തായാലും അവർ പത്രപരസ്യം നോക്കില്ല.” അതേസമയം ഐടി മേഖല വഹിച്ച നിർണായക പങ്കിനെ ചിലർ ചൂണടി ക്കാട്ടി.

ഇതിനിടയിലാണ് ഒരാൾ ചോദ്യവുമായി വന്നത്. ”മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് വിളിക്കാമോ?” എന്നായിരുന്നു അത്. പരസ്യം നോക്കുമ്പോൾ, രാജ്യത്തിന്റെ മുഴുവൻ ഭാവിയും അത്ര മികച്ചതായി തോന്നുന്നില്ലെന്നായിരുന്നു മറ്റൊരു കമന്റ്.

Latest Videos
Follow Us:
Download App:
  • android
  • ios