'ഒന്നും പറയാനില്ല', മോട്ടോർ സൈക്കിളിൽ ഏഴ് പേർ, ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി സവാരി

മോട്ടോർ സൈക്കിളിൽ ഒരു കുട്ടി മുന്നിൽ ഇരിക്കുന്നതും മറ്റ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും വാഹനത്തിൽ കയറാൻ കാത്തിരിക്കുന്നതുമാണ് വീഡിയോയുടെ തുടക്കം.

seven members of a family on a single motor cycle

ദില്ലി : ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. ഇതിനിടെ ഒരു കുടുംബത്തിലെ ഏഴ് പേർ ഒരൊറ്റ ബൈക്കിൽ കയറുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഏഴംഗ കുടുംബം ഒറ്റ ബൈക്കിൽ കയറുന്ന വീഡിയോ അടുത്തിടെ വൈറലായത്. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 

ബ്യൂറോക്രാറ്റ് സുപ്രിയ സാഹു ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌തതാണ് വീഡിയോ. തന്റെ മോട്ടോർ സൈക്കിളിൽ ഒരു കുട്ടി മുന്നിൽ ഇരിക്കുന്നതും മറ്റ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും വാഹനത്തിൽ കയറാൻ കാത്തിരിക്കുന്നതുമാണ് വീഡിയോയുടെ തുടക്കം. താമസിയാതെ, മറ്റൊരു കുട്ടിയെ ബൈക്കിൽ അഡ്ജസ്റ്റ് ചെയ്യുന്നതായി കാണുന്നു, തുടർന്ന് കുടുംബത്തിലെ മറ്റുള്ളവരും മോട്ടോർ സൈക്കിളിൽ കയറുന്നു. ബൈക്ക് ഓടിക്കുന്ന ആളോ സ്ത്രീകളോ കുട്ടികളോ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നും കാണാം.

ഒന്നും പറയാനില്ലെന്ന് പറഞ്ഞാണ് സുപ്രിയ സാഹു വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ട്വിറ്ററിൽ 1.2 ദശലക്ഷത്തിലധികം വ്യൂസും ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളുമാണ് ലഭിച്ചത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ആളുകൾ എങ്ങനെയാണ് തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതെന്ന് പലരും എടുത്തുകാണിച്ചപ്പോൾ ശരിയായ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ് ഇത് സംഭവിച്ചതെന്ന് ചിലർ വാദിച്ചു.

“ഒരു ഇരുചക്രവാഹനത്തിൽ ഏഴ് പേർ. ഇരുചക്രവാഹനം തെന്നി വീണാൽ കുട്ടികളുടെ സ്ഥിതിയെന്താണ്? ഇരുചക്രവാഹനത്തിന്റെ ഉടമയെ/സവാരിക്കാരനെ അറസ്റ്റ് ചെയ്യുകയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും വേണം” ഒരു ഉപയോക്താവ് എഴുതി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഈ കുടുംബം മാത്രമല്ലെന്ന് കാണിക്കുന്ന വീഡിയോയുടെ സ്‌ക്രീൻ ഗ്രാബുകൾ ചിലർ പങ്കിട്ടു. രാജ്യത്തെ ബാധിച്ചിരിക്കുന്ന ഇന്ധന വിലവർദ്ധനവിനെ ചിലർ അടിവരയിട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios