പാഞ്ഞടുക്കുന്ന ട്രെയിന് മുന്നില്‍ നിന്ന് കുട്ടിയെ രക്ഷിച്ച 'സൂപ്പര്‍മാന്‍' -വീഡിയോ

സിനിമയിലെ നായകന്‍റെ ഇന്‍ട്രോ സീന്‍ പോലുള്ള ഈ സംഭവം പുറത്ത് വിട്ടത് റെയില്‍വേ മന്ത്രി പീയൂഷ് ഗോയില്‍ തന്നെയാണ്. 

Railwayman from the Vangani Railway Station risked his own life saved a childs life

മ്മയോടൊപ്പം റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് കുട്ടി കാൽതെറ്റി റെയിൽവേ പാളത്തിലേക്ക് വീണു. ‌അപ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് ഒരു ട്രെയിന്‍ പാഞ്ഞടുക്കുന്നത് കണ്ടത്. നിസഹായായി നിലവിളിക്കുന്ന അമ്മയെ വീഡിയോയില്‍ കാണാം. ഈ നിമിഷമാണ് അയാള്‍ രംഗത്ത് എത്തിയത്. അമ്മയുടെയും കുട്ടിയുടെയും അവസ്ഥ കണ്ട റെയില്‍വെ ജീവനക്കാരന്‍ പാളത്തിലൂടെ ഓടിവന്ന് കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി. സെക്കന്റുകളുടെ വ്യത്യാസത്തിൽ ട്രെയിൻ അതുവഴി കടന്നുപോയി.

സിനിമയിലെ നായകന്‍റെ ഇന്‍ട്രോ സീന്‍ പോലുള്ള ഈ സംഭവം പുറത്ത് വിട്ടത് റെയില്‍വേ മന്ത്രി പീയൂഷ് ഗോയില്‍ തന്നെയാണ്. റെയില്‍വേയില്‍ പോയിന്റ്‌സ്മാനായി ജോലി ചെയ്യുന്ന മയൂര്‍ ഷെല്‍ക്കയാണ് കുഞ്ഞിന്റെ രക്ഷകനായെത്തിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞിനെ മയൂര്‍ ഷെല്‍ക്ക രക്ഷിച്ചത്. 

കുഞ്ഞിനെ രക്ഷിച്ച മയൂര്‍ ഷെല്‍ക്കയുടെ വീഡിയോ വൈറലായിരിക്കുകയാണ്. വീഡിയോ വൈറലായതോടെ മയൂര്‍ ഷെല്‍ക്കയുടെ ധീരമായ ഇടപെടലിന് വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios